ഒന്‍ടാരിയോ: കോവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ. ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള വിമാനങ്ങളെല്ലാം തന്നെ റദ്ദാക്കും.

കനേഡിയന്‍ ഗതാഗതമന്ത്രി ഒമര്‍ അല്‍ഖാബ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈയിടെ കാനഡയിലെത്തിയ ഇന്ത്യക്കാരില്‍ മിക്കവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതും പുതിയ തീരുമാനം കൈക്കൊള്ളാന്‍ കാനഡയെ പ്രേരിപ്പിച്ചു.

ഇന്ത്യയില്‍ നിന്നും മാത്രമല്ല പാകിസ്താനില്‍ നിന്നുള്ള യാത്രികര്‍ക്കും കാനഡ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്കാണ് വിലക്ക്. 

രാജ്യത്ത് വന്നിറങ്ങുന്ന 1.8 ശതമാനം യാത്രികര്‍ക്കും കോവിഡ് ബാധയുണ്ടെന്ന് കനേഡിയന്‍ ആരോഗ്യമന്ത്രി പാറ്റി ഹജ്ഡു വ്യക്തമാക്കി. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. 

Content Highlights: Canada bans all flights from India and Pakistan for a month