ബൈലക്കുപ്പയിലെ സുവർണക്ഷേത്രം | ഫോട്ടോ: എൻ. സജിത്ത് | മാതൃഭൂമി
മൈസൂരു: കോവിഡിനെത്തുടർന്ന് രണ്ടുവർഷത്തോളം അടച്ചിട്ടശേഷം വീണ്ടും തുറന്ന കർണാടകത്തിലെ ബൈലക്കുപ്പയിലെ ടിബറ്റൻ കേന്ദ്രത്തിലുള്ള സുവർണക്ഷേത്രത്തിലേക്ക് സന്ദർശകരെത്തിത്തുടങ്ങി. 2020 മാർച്ച് 15-ന് അടച്ച സുവർണക്ഷേത്രം 719 ദിവസത്തിനുശേഷം 2022 മാർച്ച് മൂന്നിനാണ് വീണ്ടും തുറന്നത്. കഴിഞ്ഞയാഴ്ച അവസാനം രണ്ടുദിവസങ്ങളിലായി 3,000-ത്തിലധികം സന്ദർശകരാണ് ഇവിടെയെത്തിയത്.
മൈസൂരു ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പെരിയപട്ടണ താലൂക്കിലുള്ള ബൈലക്കുപ്പയിലെ സുവർണക്ഷേത്രം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിനു സന്ദർശകർ സുവർണ ക്ഷേത്രത്തിലെത്താറുണ്ട്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. കുടക് അതിർത്തിയിലാണ് ബൈലക്കുപ്പ.
ബെലക്കുപ്പയിലെ ടിബറ്റൻ കേന്ദ്രത്തിൽ 43,000-ത്തിലധികം ടിബറ്റൻകാരാണ് കഴിയുന്നത്. അതിനാൽ, കോവിഡ് വ്യാപനം ആരംഭിച്ചതോടെ കേന്ദ്രത്തിലേക്ക് വൈറസ് പടരാതിരിക്കാൻ ഉടൻതന്നെ സുവർണക്ഷേത്രവും മറ്റു സന്ന്യാസിമഠങ്ങളും അടയ്ക്കുകയായിരുന്നു.
മുഖാവരണം ധരിക്കലും സാമൂഹികാകലം പാലിക്കലും ഇവിടുത്തെ അന്തേവാസികളായ ടിബറ്റൻകാർക്കിടയിൽ കർശനമായി നടപ്പാക്കിയിരുന്നു. കേന്ദ്രത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരും രണ്ടുഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്രം അധികൃതർ മുമ്പ് അറിയിച്ചിരുന്നു. മുതിർന്ന പൗരൻമാരും മറ്റസുഖങ്ങളുള്ളവരും കരുതൽ ഡോസ് എടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Content Highlights: bylakuppe golden temple, mysore tourism, budhists temple mysore
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..