ഡെന്‍പസാര്‍: അന്താരാഷ്ട്ര വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ബാലി. ഒക്ടോബര്‍ മുതലായിരിക്കും വിനോദ സഞ്ചാരികള്‍ക്കായി ബാലിയുടെ അതിര്‍ത്തികള്‍ തുറക്കുകയെന്ന് ഇന്ത്യോനേഷ്യന്‍ ടൂറിസം മന്ത്രി സാന്റിയാഗോ യുനോ അറിയിച്ചു. 

ഏത് ദിവസമാണ് അതിര്‍ത്തികള്‍ തുറക്കുകയെന്നതില്‍ വ്യക്തതയില്ല. ബാലിയില്‍ കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് ബാലി വൈസ് ഗവര്‍ണറുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനമായത്.  

ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദസഞ്ചാര കേന്ദ്രമെന്നത് മാത്രമല്ല കുട്ട ബീച്ചിന്റെ പ്രത്യേകത. സൂര്യനസ്തമിക്കുന്ന കാഴ്ച കണ്ടിരിക്കേണ്ടത് തന്നെയാണ്.

പാറക്കെട്ടിന് മുകളിലെ ആരാധനാലയമായ ടാനാ ലോട്ട്, കാടിന് നടുവിലെ സെകുംപുള്‍ വെള്ളച്ചാട്ടം, മൗണ്ട് ബാടുര്‍ എന്ന അഗ്നിപര്‍വതം, സേക്രഡ് മങ്കി ഫോറസ്റ്റ് എന്നിവ ബാലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

Content Highlights: borders of bali to reopen by this month