ന്ത്യന്‍ സഞ്ചാരികള്‍ക്ക് ഭൂട്ടാന്‍ എന്നും പ്രിയപ്പെട്ട ഇടമാണ്. അതിമനോഹരമായ ഭൂപ്രദേശങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂട്ടാനിലേക്ക് നിരവധി ഇന്ത്യന്‍ സഞ്ചാരികളാണ് വര്‍ഷംതോറും ഒഴുകിയെത്തുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നല്‍കി പുതിയ നിയമം പ്രാബല്യത്തിലൊരുക്കാനൊരുങ്ങുകയാണ് ഭൂട്ടാന്‍ ഗവണ്‍മെന്റ്. ഇനിമുതല്‍ സൗജന്യമായി ഭൂട്ടാന്‍ സന്ദര്‍ശിക്കാനാവില്ല. 

ഭൂട്ടാനിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ദിവസേന 1200 രൂപ ഭൂട്ടാന്‍ സര്‍ക്കാരിന് നല്‍കണം. 2020 ജൂലായ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇന്ത്യയെക്കൂടാതെ മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയും ഈ സ്‌കീമില്‍ ഭൂട്ടാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മുതിര്‍ന്നവര്‍ 1200 രൂപയും  6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 600 രൂപയുമാണ് ഫീസായി അടയ്‌ക്കേണ്ടത്. സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഫീ എന്നാണ് ഇതിന്റെ പേര്. ഭൂട്ടാനിലെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഫീസ് കൊണ്ടുവരുന്നത്. ഇന്ത്യക്കാര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നതിന് ഇപ്പോഴും വിസയുടെ ആവശ്യമില്ല. പാസ്പോർട്ട് മാത്രം മതി. 

Content Highlights: Bhutan ends free travel for Indian passport holders