പനാജി: ഇരുട്ടില്‍ തിളങ്ങുന്ന ബീച്ചുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലൊരു ബീച്ച് ഇന്ത്യയിലുണ്ട്. സഞ്ചാരികളുടെ പറുദീസയായ ഗോവയിലാണ് ഈ അപൂര്‍വ ബീച്ചുള്ളത്.

ഗോവയിലെ ബീറ്റല്‍ബാറ്റിം ബീച്ചാണ് രാത്രി തിളങ്ങുക. ബയോലൂമിനിയെസെന്റ് ആല്‍ഗകള്‍ വെള്ളത്തിലുള്ളതുകൊണ്ടാണ് ഈ ബീച്ചിലെ ജലത്തിന് തിളക്കം വരുന്നത്. വളരെ കുറച്ച് സമയം മാത്രമേ സഞ്ചാരികള്‍ക്ക് ഈ തിളക്കം ആശ്വദിക്കാനാകൂ.

നിരവധി ഡോള്‍ഫിനുകളെയും ഈ ബീച്ചില്‍ കാണാനാകും. അതുപോലെ നിരവധി പക്ഷികളുടെയും ആവാസകേന്ദ്രമാണിത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടേക്ക് സഞ്ചാരികള്‍ കൂടുതലായി എത്താറ്. കോവിഡ് മൂലം ഇപ്പോള്‍ ഈ ബീച്ചിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. 

ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ബീറ്റല്‍ബാറ്റിം ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇവിടെ പാരാസൈലിങ് പോലുള്ള നിരവധി സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റികളും നടക്കാറുണ്ട്.

Content Highlights: Betalbatim beach in Goa that glows in the dark