ലോറൻസോയും മറിയവും മൂന്നാറിൽ
കാരവനില്‍ ലോകംചുറ്റുന്ന വിദേശ ദമ്പതിമാര്‍ മൂന്നാറിലെത്തി. ബെല്‍ജിയം സ്വദേശികളായ ലോറന്‍സോ(40)യും മറിയ(38)വുമാണ് തങ്ങളുടെ ലോകസഞ്ചാരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയോടെ മൂന്നാറിലെത്തിയത്. ബെല്‍ജിയത്തിലെ കാര്ണിയേഴ്സില്നിന്ന് ഒന്നരവര്‍ഷംമുമ്പാണ് കാരവനില്‍ ഇവര്‍ യാത്ര ആരംഭിച്ചത്. ലോറന്‍സൊ പെയിന്റിങ് ജോലിക്കാരനാണ്. ഭാര്യ, മറിയം ഡോക്ടറും.
ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബള്‍ഗേറിയ, ജോര്‍ജിയ, ഇറാന് തുടങ്ങി പന്ത്രണ്ടിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പാകിസ്താനിലൂടെ വാഗാ അതിര്‍ത്തികടന്നാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. കിടപ്പുമുറിയും ശൗചാലയവും അടുക്കളയും കാരവനിലുണ്ട്. ഇരുവരും മാറിമാറിയാണ് വാഹനമോടിക്കുന്നത്.
പാക്കിസ്താനിലും മറ്റുചില ഏഷ്യന്‍ രാജ്യങ്ങളിലുമുണ്ടായ ചെറിയ പ്രശ്നങ്ങള്‍ ഒഴിവാക്കിയാല്‍ യാത്ര ആനന്ദകരമായിരുന്നു എന്ന് ദമ്പതിമാര്‍ പറഞ്ഞു. ഏകദേശം ഒന്നരമാസം മുമ്പ് ഇന്ത്യയിലെത്തിയ ഇവര്‍ ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ചു. മൂന്നാര്‍ സന്ദര്‍ശനത്തിനുശേഷം വര്‍ക്കലയിലേക്ക് പോകാനാണ് പദ്ധതി.
ഇന്ത്യ സന്ദര്‍ശിച്ചതിനുശേഷം നേപ്പാള്‍കൂടി കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രശ്നംമൂലം അത് ഒഴിവാക്കുകയായിരുന്നു. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ലോകസഞ്ചാരം തുടരുമെന്ന് ദമ്പതിമാര്‍ പറഞ്ഞു. ഫെബ്രുവരി 13-ന് ഇവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങും.
Content Highlights: belgium caravan travellers at munnar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..