തൊട്ടുപോകരുത് എന്റെ മക്കളെ... വൈറലായി ഒരമ്മക്കരടിയുടെ ചെറുത്തുനില്‍പ്പ്


യെല്ലോസ്‌റ്റോണ്‍ വൂള്‍ഫ് ട്രാക്കര്‍ എന്ന വൈല്‍ഡ്‌ലൈഫ് അഡ്വഞ്ചര്‍ കമ്പനി ഗൈഡായ ടെയ്‌ലര്‍ ബ്ലാന്‍ഡ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

-

ക്രമിക്കാന്‍ വട്ടംകൂടി നില്‍ക്കുന്ന ശത്രുക്കളില്‍ നിന്ന് സ്വന്തം മക്കളെ പൊന്നുപോലെ സംരക്ഷിച്ച് നില്‍ക്കുന്ന അമ്മമാരായ മൃഗങ്ങളുടെ കഥ നമ്മള്‍ എത്രയോ കേള്‍ക്കുകയും കാണുകയും ചെയ്തിരിക്കുന്നു. അക്കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി.

ചുറ്റും കൂടിയ ചെന്നായ്ക്കളില്‍ നിന്നും തന്റെ ഓമനകളെ സംരക്ഷിച്ച് നില്‍ക്കുന്ന അമ്മക്കരടിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

അമേരിക്കയിലെ യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കിലാണ് ഈ സംഭവം നടന്നത്. യെല്ലോസ്‌റ്റോണ്‍ വൂള്‍ഫ് ട്രാക്കര്‍ എന്ന വൈല്‍ഡ്‌ലൈഫ് അഡ്വഞ്ചര്‍ കമ്പനി ഗൈഡായ ടെയ്‌ലര്‍ ബ്ലാന്‍ഡ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു സഫാരിക്കിടെയാണ് ബ്ലാന്‍ഡ് ഈ ദൃശ്യങ്ങളെടുത്തത്.

തന്റെ മക്കളെ ചെന്നായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ രണ്ട് പിന്‍കാലുകളില്‍ നില്‍ക്കുന്ന അമ്മക്കരടിയാണ് യെല്ലോസ്‌റ്റോണ്‍ വൂള്‍ഫ് ട്രാക്കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്.

അല്‍പനേരം ഇങ്ങനെ നിന്ന ശേഷം അമ്മക്കരടി ചെന്നായകള്‍ക്ക് നേരെ പാഞ്ഞടുക്കുകയും തിരികെയെത്തി മക്കളെ തന്റെ പിന്നിലാക്കി സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിന് ശേഷം ചെന്നായ്ക്കള്‍ അല്‍പനേരം കൂടി അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്.

നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. തൊണ്ണൂറ് മുതല്‍ 110 വരെ ചെന്നായ്ക്കള്‍ യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Bear Fight With Wolves, Yellowstone National Park, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented