ധാക്ക: ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ബംഗ്ലാദേശിലേക്ക് വിലക്ക്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് ബംഗ്ലാദേശ് യാത്രികരെ വിലക്കിയത്.

14 ദിവസത്തേക്കാണ് വിലക്ക്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെനാണ് ഇക്കാര്യം അറിയിച്ചത്. വ്യോമ മാര്‍ഗവും കരമാര്‍ഗവും ബംഗ്ലാദേശിലേക്ക് ഇന്ത്യന്‍ യാത്രികര്‍ക്ക് കടക്കാനാകില്ല.

പക്ഷേ ചരക്കുവണ്ടികള്‍ക്ക് വിലക്ക് ബാധകമല്ല. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നാല്‍ മാത്രമേ ബംഗ്ലാദേശിലേക്ക് സഞ്ചാരികള്‍ക്ക് കടക്കാനാകൂ. 

വെസ്റ്റ് ബംഗാള്‍, ത്രിപുര, മേഘാലയ, മിസോറാം, ആസ്സാം എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. 

Content Highlights: Bangladesh temporarily closes land borders with India due to rise in COVID cases