ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ബാലി അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 14 മുതല്‍ പ്രവേശനം അനുവദിക്കും. ചുരുക്കം ചില രാജ്യങ്ങളിലുള്ളവര്‍ക്കായിരിക്കും പ്രവേശനം.  

ന്യൂസിലാന്‍ഡ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കായിരിക്കും തുടക്കത്തില്‍ പ്രവേശനാനുമതിയുണ്ടാവുക. നൂങ്‌റാ റായ് അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യും. 

ബാലിയിലെത്തുന്നവര്‍ 8 ദിവസം സ്വന്തം ചിലവില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഘട്ടം ഘട്ടമായിട്ടാണ് സഞ്ചാരികള്‍ക്ക് ബാലിയില്‍ പ്രവേശനം അനുവദിക്കുക. ഉബൂദ് മങ്കി ഫോറസ്റ്റ്, കാടിന് നടുവിലെ സെകുംപുള്‍ വെള്ളച്ചാട്ടം തുടങ്ങിയവയാണ് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍.

Content Highlights: bali to reopen borders for international tourist from october 14