ബാലിയില്‍ ചുറ്റിക്കറങ്ങാന്‍ വേറെ വഴി നോക്കണം; ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്നത് നിരോധിച്ചേക്കും


1 min read
Read later
Print
Share

Photo: instagram.com/bali/

ജറ്റ് ട്രിപ്പിന്റെ ഭാഗമായി ബാലിയില്‍ പോകുന്ന സഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായിരുന്നു വാടകയ്ക്ക്‌ ലഭിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍. എന്നാല്‍ ഇനി അധികകാലം ദ്വീപില്‍ ബൈക്കില്‍ കറങ്ങാന്‍ കഴിയില്ല. ബാലിയില്‍ വിദേശ സഞ്ചാരികള്‍ വാടക ബൈക്കുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നതിന് നിരോധനം വന്നേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോട്ടോര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്ന വിദേശ സഞ്ചാരികള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് പതിവായതാണ് നിരോധം ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ പ്രാദേശിക ഭരണകൂടത്തെ പ്രേരിപ്പിച്ചത്. വിദേശികള്‍ക്ക് ബാലിയില്‍ വാഹനം ഉപയോഗിക്കുന്നതിന് ആവശ്യമായ രേഖകളൊന്നും ഇല്ലാതെയാണ് പലരും മോട്ടോര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലൈസന്‍സും ഹെല്‍മെറ്റും ഇല്ലാതെയാണ് വിദേശികളില്‍ ഭൂരിപക്ഷവും ബൈക്കുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നത്. ചിലര്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും വ്യാപകമായതോടെയാണ് അധികൃതര്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങിയത്. ബാലിയിലെത്തുന്ന സഞ്ചാരികള്‍ ബൈക്കുകള്‍ക്ക് പകരം ട്രാവല്‍ ഏജന്റുകള്‍ നല്‍കുന്ന കാറുകള്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ വലിയ ട്രാഫിക് ബ്ലോക്കുകളുള്ള ബാലിയില്‍ കാറുകള്‍ പ്രായോഗികമല്ലെന്നാണ് ടൂറിസം മേഖലയിലെ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രത്യേകമായ ഭൂപ്രകൃതിയുള്ള ബാലിയിലെ എല്ലാ സ്ഥലത്തും കാറുകളില്‍ എത്താന്‍ കഴിയില്ലെന്നുള്ളതും പ്രതിസന്ധിയാണ്. സഞ്ചാരികളുടെ സൗകര്യത്തിന് സഞ്ചരിച്ച് ബാലിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാലും ചിലവ് വലിയ രീതിയില്‍ കുറവാകുമെന്നതുമാണ് പലരും ബൈക്ക് ഉപയോഗിക്കാനുള്ള കാരണം. ഒറ്റയടിക്ക് നിരോധനം വന്നേക്കില്ലെങ്കിലും വിദേശികള്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതിന് ബാലിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Bali plans to ban tourists from renting motorbikes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Manali-Leh

1 min

മാസങ്ങള്‍ക്ക് ശേഷം മണാലി- ലേ ഹൈവേ തുറന്നു; ആവേശത്തോടെ സഞ്ചാരികള്‍

May 30, 2023


riyas

1 min

തെങ്ങിന്‍തോപ്പുകളും പുഴയോരവും കടല്‍തീരവും; കേരളം ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനാണെന്ന് മന്ത്രി

May 30, 2023


Ladakh

1 min

ഇനി ലഡാക്കില്‍ ഒന്നും മിസ്സാകില്ല; തന്ത്രപ്രധാന മേഖലകളിലുള്‍പ്പടെ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

May 29, 2023

Most Commented