
-
ഇന്ത്യയിൽ ഏറ്റവുമധികം ഭക്തരും സഞ്ചാരികളുമെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ബദരിനാഥ് തുറക്കുന്നത് വൈകും. നേരത്തെ തീരുമാനിച്ച തീയതി ഏപ്രിൽ 30 ആയിരുന്നു. എന്നാൽ അന്ന് ക്ഷേത്രം ഭക്തർക്കായി തുറക്കാനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
കോവിഡ് 19 വ്യാപനത്തെത്തുടർന്നാണ് ബദ്രിനാഥ് ക്ഷേത്രം അടച്ചത്. ഏപ്രിൽ 30 ന് തുറക്കുമെന്ന് അറിയിച്ചാണ് നടയടച്ചത്. എന്നാൽ മേയ് 15 വരെ ക്ഷേത്രം അടഞ്ഞുകിടക്കും.
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ബദരിനാഥിൽ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ചാർധാം യാത്രയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്ഷേത്രമാണ് ബദ്രിനാഥ്. എല്ലാ വർഷവും ആറുമാസം മാത്രമേ ക്ഷേത്രം തുറന്നുപ്രവർത്തിക്കൂ. ബാക്കിയുള്ള മാസങ്ങളിൽ ഇവിടം മഞ്ഞുമൂടിക്കിടക്കും. സാധാരണയായി ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ക്ഷേത്രമനട തുറക്കാറ്.
Content Highlights: Badrinath temple opening deferred Corona Virus Covid19 LockDown
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..