ലൈസന്‍സും ഫിറ്റ്‌നസുമില്ല; അഷ്ടമുടിക്കായലിലെ പുരവഞ്ചികള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍


പ്രതീകാത്മക ചിത്രം

ഷ്ടമുടിക്കായലിലും കൊല്ലത്തെ മറ്റ് ജലാശയങ്ങളിലും അനധികൃതമായി സര്‍വീസ് നടത്തുന്ന പുരവഞ്ചികള്‍ക്കെതിരേ കര്‍ശന നടപടിയുമായി തുറമുഖവകുപ്പ്. അഷ്ടമുടിക്കായലില്‍ 23 പുരവഞ്ചികളുണ്ടെങ്കിലും 10ല്‍ താഴെ എണ്ണത്തിനുമാത്രമാണ് രജിസ്‌ട്രേഷനും ഫിറ്റ്‌നെസും ഉള്ളതെന്നാണ് കണക്കുകള്‍.

പുരവഞ്ചികള്‍ ഓടിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ലൈസന്‍സില്ല. 60 പേര്‍ക്ക് കയറാവുന്ന പുരവഞ്ചികളില്‍ 10 പേര്‍ക്കുമാത്രമാണ് മുകളില്‍ ഇരിക്കാന്‍ കഴിയുക. എന്നാല്‍, വഞ്ചിയിലുള്ള മുഴുവന്‍ യാത്രക്കാരും ഒരേസമയം മുകളില്‍ കാഴ്ച കാണാനായി കയറുന്നുണ്ടെന്നും ഇത് അപകടത്തിനിടയാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മതിയായ ലൈറ്റില്ലാതെയും അനധികൃതമായി ബോട്ടില്‍ കസേരകള്‍ നിരത്തിയും ഉല്ലാസയാത്രകള്‍ നടത്തുന്ന വഞ്ചികളുടെ ഉടമകളും കുടുങ്ങും.



തുറമുഖവകുപ്പധികൃതര്‍ പരിശോധനയ്ക്കായി സ്വകാര്യവഞ്ചികളെ ആശ്രയിക്കുന്നതിനാല്‍ പരിശോധനസംഘം വരുന്നുണ്ടെന്ന സന്ദേശം പ്രചരിക്കുന്നതോടെ പലരും തുരുത്തുകളില്‍ വഞ്ചിയൊതുക്കി മുങ്ങുന്നത് പതിവാണ്. അനധികൃത ബോട്ട് സര്‍വീസ് മൂന്നുവര്‍ഷംവരെ ജയില്‍ ശിക്ഷയും മൂന്നുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഫിറ്റ്‌നെസില്ലാതെ സര്‍വീസ് നടത്തുന്നതും ലൈസന്‍സില്ലാത്തവര്‍ ബോട്ട് ഓടിക്കുന്നതും ബോട്ടുകളിലെ രൂപമാറ്റങ്ങളും ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാവുന്ന കുറ്റങ്ങളാണ്.

പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി

പ്രാക്കുളം, മണലില്‍, കുരീപ്പുഴ പള്ളി എന്നീ കടവുകളില്‍നിന്നു മേരീലാന്‍ഡ്, കാക്കത്തുരുത്ത് എന്നിവിടങ്ങളിലേക്ക് അനധികൃതമായി സര്‍വീസ് നടത്തുന്ന വഞ്ചികള്‍ക്കെതിരേയും ഉടമയ്‌ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യബന്ധനമേഖലാ പ്രദേശങ്ങളാണ് ഇവിടമെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തുന്ന യാത്രകളില്‍നിന്നു സന്ദര്‍ശകര്‍ ഒഴിവാകണമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി. അപകടമേഖലയായ ഇവിടങ്ങളിലേക്ക് വ്യാപകമായി സന്ദര്‍ശകരെയുംകൊണ്ട് ചെറുവള്ളങ്ങള്‍വരെ എത്തുന്നതായും അപകടത്തിന് സാധ്യതയുണ്ടെന്നുംകാട്ടി മത്സ്യത്തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതിനല്‍കി.

Content Highlights: ashtamudi lake houseboat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented