ക്യാന്‍ബെറ:  ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യണമെന്നാഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു സങ്കട വാര്‍ത്ത. അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ അടുത്ത വര്‍ഷം മുതലായിരിക്കും രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയെന്നാണ് സൂചന. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച പൗരന്മാര്‍ക്കും സ്ഥിരം താമസക്കാര്‍ക്കും വിദേശയാത്രകള്‍ക്ക് തടസ്സമില്ല. അടുത്ത മാസം മുതലായിരിക്കും ഇതിന് അനുമതി. 

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഈ കാര്യം അറിയിച്ചത്. അതിര്‍ത്തികള്‍ ഉടനെ തുറക്കുകയില്ല. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കും വിദ്ഗധ കുടിയേറ്റ തൊഴിലാളികള്‍ക്കുമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. 

നവംബര്‍ മുതലായിരിക്കും ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് വിദേശത്തേക്ക് യാത്ര അനുവദിക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് പൗരന്മാര്‍ വിദേശയാത്ര നടത്തുന്നത് വിലക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.  മുന്‍ഗണനാ ക്രമത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രഥമ പരിഗണന നല്‍കുക. ശേഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും വിദ്ഗധ കുടിയേറ്റ തൊഴിലാളികള്‍ക്കും പ്രവേശനം അനുവദിക്കും.

Content Highlights: australia to welcome international tourists by 2022