സിഡ്‌നി: പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരെ വരവേല്‍ക്കാനൊരുങ്ങി സിഡ്‌നി. നവംബര്‍ 1 മുതലായിരിക്കും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്  പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കില്ല. സിഡ്‌നിക്ക് പുറമേ ന്യൂ സൗത്ത് വെയില്‍സും തുറക്കുകയാണ്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഓസ്‌ട്രേലിയ അതിര്‍ത്തികളടച്ചത്. അതിര്‍ത്തികളടച്ചതിന് ശേഷം  രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്കും പൗരന്മാര്‍ക്കും മാത്രമായിരുന്നു പ്രവേശനം. 

ഇവര്‍ സ്വന്തം ചിലവില്‍ രണ്ടാഴ്ച ഹോട്ടല്‍ ക്വാറന്റീനിലും കഴിയണമായിരുന്നു. ഓസ്‌ട്രേലിയിലെത്താന്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികള്‍ കൈവശം കരുതണം. 

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള  സംസ്ഥാനമാണ് സിഡ്‌നി.

Content Highlights: australia to open its borders: sydney, new south wales to open for tourists from nov 1