ക്യാന്‍ബെറ: ഇടവേളയ്ക്ക്‌ ശേഷം സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്‌ കങ്കാരുവിന്റെ നാട്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഓസ്‌ട്രേലിയ നവംബറോടെ നീക്കിയേക്കുമെന്നാണ് സൂചന.

രാജ്യത്തെ 80 ശതമാനത്തോളം വരുന്നവര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയതിന് ശേഷമാണ് വിലക്ക് നീക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.  സിഡ്‌നി എയര്‍പോര്‍ട്ടിലായിരിക്കും ഒരിടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുക. 

എന്നാല്‍ എന്നായിരിക്കും അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുക എന്നതില്‍ വ്യക്തതയില്ല. 18 മാസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് വിലക്ക് നീക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

യുനെസ്‌കോ ലോകപൈത്യക പട്ടികയിലിടം നേടിയ സിഡ്‌നി ഒപ്പേറ ഹൗസ്, 300 ഓളം പക്ഷി വര്‍ഗങ്ങള്‍, മീനുകള്‍, സസ്തിനകള്‍ എന്നിവ വിഹരിക്കുന്ന കക്കാട് നാഷണല്‍ പാര്‍ക്ക്, കടലിലെ പാറക്കൂട്ടങ്ങള്‍ വര്‍ണവിസ്മയമൊരുക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ്, ഓസ്‌ട്രേലിയന്‍ വാസ്തുവിദ്യയുടെ പര്യായമായ ന്യൂ സൗത്ത് വെയില്‍സിലെ സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജ് എന്നിവയെല്ലാം ഓസ്‌ട്രേലിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്.

Content Highlights: australia to lift international flight ban