സിഡ്‌നി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മേയ് 15 വരെ വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനം ഓസ്‌ട്രേലിയ കൈക്കൊണ്ടത്.

പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ചാര്‍ട്ട് ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കും. രേഖകള്‍ പ്രകാരം ഇന്ത്യയില്‍ നിലവില്‍ 9000-ത്തോളം ഓസ്‌ട്രേലിയക്കാര്‍ വസിക്കുന്നുണ്ട്. 

ഇവര്‍ക്കെല്ലാം നാട്ടിലെത്തണമെങ്കില്‍ മേയ് 15 വരെ കാത്തിരിക്കേണ്ടിവരും. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ സ്വകാര്യ വിമാനങ്ങളില്‍ പറക്കേണ്ടിവരും. യാത്രക്കാര്‍ക്ക് മാത്രമാണ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.

Content Highlights: Australia suspends direct passenger flights from India until May 15