അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്‌ന്നുതുടങ്ങിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെയുള്ള സുരക്ഷാവേലി പുഴയിലേക്ക് കുറച്ചുകൂടി നീക്കിക്കെട്ടി. വിനോദസഞ്ചാരികൾക്ക് പാറക്കെട്ടുകളിൽ നിന്ന് വെള്ളച്ചാട്ടം വളരെ അടുത്തുകാണാൻ സാധിക്കും. 

സുരക്ഷാവേലി വനസംരക്ഷണസമിതി പ്രവർത്തകരാണ് മാറ്റിക്കെട്ടിയത്. പതഞ്ഞലച്ച് ഒഴുകുന്ന വെള്ളത്തുള്ളികളുടെ തഴുകൽ ആസ്വദിക്കാനും സാധിക്കും. 

കാലവർഷത്തിൽ വെള്ളച്ചാട്ടവും പുഴയും നിറഞ്ഞൊഴുകുമ്പോൾ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ്‌ സുരക്ഷാവേലി ഇറക്കിക്കെട്ടിയിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് വേലി മാറ്റിക്കെട്ടിയത്.

Content Highlights: athirappilly waterfalls, water level in athirappilly