അതിരപ്പിള്ളി: കോവിഡ് വ്യാപനം കൂടുന്നതിനാല്‍ അതിരപ്പിള്ളി വിനോദസഞ്ചാര മേഖല ഇന്നുമുതല്‍ മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. മേയ് നാലുവരെ അടച്ചിടാനാണ് അതിരപ്പിള്ളി പഞ്ചായത്തില്‍ ചേര്‍ന്ന കോവിഡ് നിരീക്ഷണസമിതി യോഗത്തിന്റെ തീരുമാനം.

തുമ്പൂര്‍മുഴി, അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. 

എന്നാല്‍ റിസോര്‍ട്ടുകളില്‍ നേരത്തേ മുറി ബുക്കുചെയ്തിട്ടുള്ളവര്‍ക്ക് പരിഗണന ലഭിക്കും. നേരത്തേ യാത്ര ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് അനുബന്ധ രേഖകളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനം അനുവദിക്കും.

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

Content Highlights: Athirappilly waterfalls to be closed for two weeks covid 19 travel news