നത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം. പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറന്നുവിടാതെ തന്നെ പ്രദേശത്തെ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങിയ മഴ വൈകുന്നേരത്തോടെ കനക്കുകയായിരുന്നു.

വാഴച്ചാല്‍, ഇട്ട്യാനി, ചാര്‍പ്പ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുകയും പലയിടങ്ങളിലും കല്ലും മണ്ണും റോഡിലേക്ക് പതിക്കുകയും ചെയ്തു. റോഡില്‍ ഒന്നരയടിയോളം വെള്ളമുയര്‍ന്നതോടെ അരമണിക്കൂറിലേറെ ഈ മേഖലയില്‍ ഗതാഗതം തടസപ്പെട്ടു.

മഴ കുറഞ്ഞശേഷമാണ് വനപാലകര്‍ റോഡിലെ തടസങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.