തിരപ്പിള്ളി: ലോക്ഡൗണിനെ തുടന്ന് നാലുമാസം മുമ്പ് അടച്ച തുമ്പൂര്‍മുഴി, അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച രാവിലെ തുറന്നു. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാക്സിനെടുക്കാത്തവരേയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയവരേയും തിരിച്ചയച്ചു. പ്രോട്ടോക്കോള്‍ പാലിച്ച് എത്തിയവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. അതിരപ്പിള്ളിയില്‍ ടിക്കറ്റ് എടുക്കുന്നതിന് മുന്‍പ് തന്നെ വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സഞ്ചാരികളെ ഇക്കാര്യം അറിയിക്കുന്നുണ്ട്. പ്രവേശന കവാടത്തിലാണ് കോവിഡുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നത്.

ആദ്യദിനം തുമ്പൂര്‍മുഴിയില്‍ ഇരുനൂറും അതിരപ്പിള്ളിയില്‍ 549 ഉം സഞ്ചാരികളാണ് എത്തിയത്. ഭൂരിഭാഗവും മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തും സഞ്ചാരികളെത്തി. അവധി ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

thumboormuzhi
തുമ്പൂര്‍മുഴി

വിനോദ സഞ്ചാര മേഖലയുടെ പ്രവേശന കവാടമായ തുമ്പൂര്‍മുഴിയില്‍ ആദ്യമെത്തിയ നിലമ്പൂര്‍ സ്വദേശികളായ കുടുംബത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കാലത്ത് ഒന്‍പത് മണി മുതല്‍ നാലു മണി വരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Content highlights : athirapilly and Thumboormuzhi tourist destinations open now after 4 months