ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് ഗാര്‍ഡനായ ജമ്മു കശ്മീരിലെ ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നു. പ്രശസ്തമായ ദാല്‍ തടാകക്കരയിലാണ് ട്യൂലിപ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. 

സിറാജ് ബാഗ് എന്ന പേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന ഈ പൂന്തോട്ടം 2008-ല്‍ അന്നത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദാണ് ഉദ്ഘാടനം ചെയ്തത്. 

30 ഹെക്ടറിലായി പരന്നുകിടക്കുന്ന പൂന്തോട്ടത്തില്‍ ഇപ്പോള്‍ നിറയേ ട്യൂലിപ്പ് പൂക്കള്‍ നിരന്നുകഴിഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി പൂന്തോട്ടം തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതര്‍. 

ഏപ്രില്‍ മൂന്നുമുതലാണ് സഞ്ചാരികള്‍ക്കായി ഗാര്‍ഡന്‍ തുറന്നുകൊടുക്കുക. 

Content Highlights: Asia's largest tulip garden overlooking Dal Lake opens for public in Srinagar