പ്രതീകാത്മക ചിത്രം
അഷ്ടമുടിക്കായലില്‍ അനധികൃതമായി പുരവഞ്ചികളും മറ്റ് വള്ളങ്ങളും സര്‍വീസ് നടത്തുന്നെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ തുറമുഖവകുപ്പിന്റെയും പോലീസിന്റെയും മിന്നല്‍പ്പരിശോധന തുടങ്ങി.
അഷ്ടമുടി, പ്രാക്കുളം, സാമ്പ്രാണിക്കോടി, മണ്‍റോത്തുരുത്ത് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 ബോട്ടുകള്‍ക്ക് മൂന്നരലക്ഷം രൂപ പിഴ ചുമത്തി. രജിസ്ട്രേഷന്, സര്‍വേ, ലൈസന്‍സ് എന്നിവ ഇല്ലാത്തവര്‍ക്കാണ് പിഴ ചുമത്തിയത്.
ചില ശിക്കാരി വള്ളങ്ങള്‍ക്കും മറ്റും താക്കീതും നോട്ടീസും നല്കി. കേരള മാരിടൈം ബോര്‍ഡിലെ സര്‍വെയര്‍ മരിയ പ്രോണിന്റെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടുകൂടിയാണ് മിന്നല്‍പ്പരിശോധന നടത്തിയത്.
പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ പല വഞ്ചികളും തുരുത്തുകളില്‍ ഒതുക്കി ജീവനക്കാര്‍ കടന്നുകളഞ്ഞതായും പരിശോധനസംഘം പറഞ്ഞു. പരിശോധനയില്‍ കൊല്ലം പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ബിനു, സി.പി.ഒ. ആര്.മഹേഷ്, മാത്യു എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര ഇന്‍ലാന്‍ഡ് വെസ്സല്‍സ് ആക്ട് 2021 പ്രകാരമാണ് പിഴ ചുമത്തിയിട്ടുള്ളതെന്നും മുന്നറിയിപ്പില്ലാതെ പരിശോധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: ashtamudi lake houseboat servic
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..