കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അരുണാചല്‍ പ്രദേശ്. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിലക്കേര്‍പ്പെടുത്തുന്നത് എന്ന അധികൃതര്‍ വ്യക്തമാക്കി. 
ഇന്ത്യയില്‍ ഇതിനോടകം കൊറോണ വൈറസ് ബാധിതരെ സ്ഥിരീകരിച്ചതോടെ ടൂറിസം രംഗം മുഴുവന്‍ ആശങ്കയിലാണ്. വിദേശികള്‍ ഏറെയെത്തുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശ്. 

അരുണാചലിലെ സംരക്ഷിത മേഖലകളിലേക്കും സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും വിലക്ക് ഒരുപോലെ ബാധകമാണെന്ന് അരുണാചല്‍ പ്രദേശ് ചീഫ് സെക്രട്ടറി നരേഷ് സിങ് അറിയിച്ചു. 

മറ്റൊരു വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമും ഇതിനോടകം വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Arunachal Pradesh bans entry of foreign tourists