ഫാബ്രിക്യോ അഡ്രിയാൻ ബ്യൂററ്റ് കോഴിക്കോട് ബീച്ചിൽ കുട്ടികളോടൊപ്പം ഫുട്ബോൾ കളിക്കിടെ, പുള്ളാവൂർ പുഴയിലെ മെസിയുടെ കട്ടൗട്ട്
കോഴിക്കോട്ടിപ്പോള് ഏത് അര്ജന്റീനക്കാരനെത്തിയാലും സ്വന്തം നാടിനെയോര്‍ത്ത് ഒന്ന് ത്രസിക്കും. ഒരുവേള സ്വന്തം നാട്ടില്‍ത്തന്നെയാണോ എന്ന് തോന്നിപ്പിക്കുംവിധമാണ് നിറയെ അര്‍ജന്റീനയുടെ പതാകയും താരങ്ങളുടെ കട്ടൗട്ടുകളും.
അര്‍ജന്റീനയില്‍നിന്ന് ലോകം ചുറ്റാനിറങ്ങിയ ഫാബ്രിക്യോ അഡ്രിയാന്‍ ബ്യൂററ്റ് കോഴിക്കോട്ടുകാരുടെ ഈ ഫുട്ബോള്‍ ആരാധനയുടെ കഥ കേട്ടാണ് നേരെ ഇങ്ങോട്ട് വെച്ചുപിടിച്ചത്. യോഗയെക്കുറിച്ചറിയാനാണ് ഫാബ്രിക്യോ ഇന്ത്യയിലെത്തിയത്. ഇവിടുത്തെ ആത്മീയ പരിസരങ്ങളാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.
നാടുചുറ്റുന്നതിനിടയിലാണ് പുള്ളാവൂര്‍ പുഴയിലെ മെസിയുടെ വമ്പന്‍ കട്ടൗട്ട് ഉള്‍പ്പെടെയുള്ള കോഴിക്കോടിന്റെ ലാറ്റിനമേരിക്കന്‍ പ്രേമത്തെക്കുറിച്ച് കേട്ടത്. കോഴിക്കോട്ടെത്താന്‍ അദ്ദേഹത്തിന് കുറച്ച് സാഹസപ്പെടേണ്ടിയുംവന്നു. വിസപ്രശ്നം കാരണം നേപ്പാളിലേക്ക് പോയി വന്നശേഷമാണ് കോഴിക്കോട്ടെത്താനായത്.
ഇവിടെ എത്തിയപ്പോഴാണ് തന്റെ രാജ്യത്തിന് ഇവിടെ ഇത്രയധികം ആരാധകര്‍ ഉള്ളതായി അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോള്‍ ആവേശത്തിന്റെ 'വൈബ്' എവിടെക്കിട്ടുമെന്ന് ടൗണില്‍ പലയിടത്തും അന്വേഷിച്ചപ്പോഴാണ് ബീച്ചിലേക്കുള്ള വഴി ആരോ കാണിച്ചു കൊടുത്തത്. ബീച്ചീലെത്തിയപ്പോള് കുട്ടികള്‍ മതിമറന്നു കളിക്കുന്നു. ഒന്നുമാലോചിച്ചില്ല ഫാബ്രിക്യോയും കൂടെക്കൂടി. കുട്ടികള്‍ കൂടെക്കളിക്കാന്‍ മെസ്സിയുടെ നാട്ടുകാരനെ കിട്ടിയ ആവേശത്തിലായി. അര്‍ജന്റീനയോടുള്ള സ്നേഹമാസ്വദിച്ച് രണ്ടുദിവസം പോയതറിഞ്ഞില്ലെന്ന് ഫാബ്രിക്യോ പറയുന്നു.
Content Highlights: argentinian traveler kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..