ന്യൂഡല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ പൈതൃക കേന്ദ്രങ്ങളും മേയ് 31 വരെ അടച്ചിടും. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.

ഇന്ത്യയില്‍ കോവിഡ് വ്യാപിച്ചപ്പോള്‍ തൊട്ട് പൈതൃക കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ടൂറിസം വകുപ്പ്‌ മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. 

ഏപ്രില്‍ 15 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ പൈതൃക കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. മേയ് 15 വരെ അടച്ചിടുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ മേയ് മാസം പകുതി പിന്നിട്ടിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാതായതോടെ തീരുമാനം മാറ്റുകയായിരുന്നു. 

Content Highlights: Archaeological Survey of India extends the closure of monuments until May 31