Anuyathra

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി അനുമോളിന്റെ സ്വന്തം യൂട്യൂബ് ചാനലായ അനുയാത്രക്ക് പുതിയ ടൈറ്റില്‍. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ടൈറ്റില്‍ പ്രകാശനം ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ടൈറ്റില്‍ രൂപവത്കരിച്ചിരിക്കുന്നത്. നൃത്തം മുതല്‍ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്. യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തം ഏറെ പ്രശസ്തമാണ്. ഈ സാഹചര്യത്തിലാണ് അനുയാത്ര എന്ന യൂട്യൂബ് ചാനലുമായി അനുമോള്‍ രംഗത്തെത്തിയത്.

content highlights:AnuYathra has new title unveiled by Dulquer Salmaan