Photo: AFP
കേന്ദ്രഭരണപ്രദേശമായ അന്തമാന്‍ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകള്‍ ഇനി അറിയപ്പെടുക പരംവീര്‍ചക്ര ലഭിച്ച സൈനികരുടെ പേരില്‍. ഇതില്‍ 16 ദ്വീപുകള്‍ ഉത്തരമധ്യ അന്തമാനിലും അഞ്ചെണ്ണം ദക്ഷിണ അന്തമാനിലുമാണ്.
തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നടപടി സ്വാഗതം ചെയ്യുന്നതായും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് എം.പി. കുല്‍ദീപ് റായ് ശര്‍മ പറഞ്ഞു. ആദ്യമായി പരംവീര്‍ചക്ര നേടിയ മേജര്‍ സോമനാഥ് ശര്‍മയുടെ പേരാണ് ജനവാസമില്ലാത്ത 'ഐ..എന്‍.എ.എന്‍. 370'ന് നല്‍കിയിരിക്കുന്നത്. ഇത് ഇനിമുതല്‍ സോമനാഥ് ദ്വീപ് എന്നറിയപ്പെടും.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടനെതിരേ പോരാടിയവരെ ഈ ദ്വീപുകളിലേക്കും നാടുകടത്തിയിരുന്നു. ഏകാന്ത ജയിലുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പല പ്രമുഖരും ഇവിടെ ഏകാന്തതടവ് അനുഭവിച്ചിട്ടുണ്ട്.
Content Highlights: 21 uninhabited Andaman and Nicobar islands named after decorated soldiers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..