കാനഡയില്‍ അന്താരാഷ്ട്ര ടൂറിസത്തിന് വേദിയൊരുങ്ങുന്നു. സെപ്റ്റംബര്‍ ഏഴുമുതല്‍ കാനഡ അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിച്ചുതുടങ്ങും. 

കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് മാത്രമേ കാനഡയിലേക്ക് പ്രവേശിക്കാനാകൂ. രാജ്യത്തേക്ക് കടക്കുന്നതിന് ചുരുങ്ങിയത് 14 ദിവസം മുന്‍പെങ്കിലും സഞ്ചാരികള്‍ വാക്‌സിന്‍ എടുത്തിരിക്കണം. ഇന്ത്യന്‍ സഞ്ചാരികളാണെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം.

ഫൈസര്‍, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന്‍ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലുമൊന്ന് എടുത്തവര്‍ക്ക് മാത്രമേ കാനഡയിലേക്ക് പ്രവേശിക്കാനാകൂ. ഓഗസ്റ്റ് മുതല്‍ വിനോദസഞ്ചാരികളല്ലാത്തവര്‍ക്ക് കാനഡ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കാനഡയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ അറൈവ് കാന്‍ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് ക്വാറന്റീനില്‍ പ്രവേശിക്കേണ്ട ആവശ്യമില്ല. 

Content Highlights:Canada will reopen for international tourism from September 7