വെല്ലുവിളികളില്‍ പതറിയില്ല സ്വപ്‌നങ്ങളിലേക്ക് ബൈക്കോടിച്ച് അംബിക


ഇവരുടെ 19ാമത്തെ വയസ്സിലാണ് ഭര്‍ത്താവ് ശിവരാജ് ഡല്‍ഹിയിലുണ്ടായ ഒരു ബൈക്കപകടത്തില്‍ മരിച്ചത്.

അംബിക കൃഷ്ണ

കണ്ണൂര്‍: വീരമൃത്യുവരിച്ച പട്ടാളക്കാരുടെ ഭാര്യമാര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരുക എന്ന ലക്ഷ്യത്തോടെ സാഹസികയാത്രകള്‍ നടത്തുകയാണ് തൃപ്പൂണിത്തുറ സ്വദേശി അംബിക കൃഷ്ണ എന്ന നാല്‍പത്തിനാലുകാരി. ഇവരുടെ കഴിഞ്ഞ നൂറുദിനരാത്രങ്ങളും കടന്നുപോയത് ബൈക്കില്‍ ഇന്ത്യ ചുറ്റിയുള്ള ഏകാംഗയാത്രയിലൂടെയാണ്.

വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയായ അംബിക ഏപ്രില്‍ 11നാണ് അഖിലേന്ത്യാ ബൈക്ക് യാത്ര തുടങ്ങിയത്. ഇവരുടെ 19ാമത്തെ വയസ്സിലാണ് ഭര്‍ത്താവ് ശിവരാജ് ഡല്‍ഹിയിലുണ്ടായ ഒരു ബൈക്കപകടത്തില്‍ മരിച്ചത്. തകര്‍ന്നുപോകേണ്ടവളല്ല താന്‍ എന്ന ബോധത്തില്‍നിന്നാണ്‌ ൈബക്ക് ഡ്രൈവിങ് പഠിച്ച് ഇന്ത്യ ചുറ്റാനിറങ്ങിയത്.

അങ്ങനെ ഈ യാത്രയില്‍ 17 സംസ്ഥാനങ്ങളും 12000 കിലോമീറ്ററും താണ്ടി. യാത്ര ജൂലായ് 21ന് കൊച്ചിയില്‍ അവസാനിക്കും. ഭര്‍ത്താവ് മരിക്കുമ്പോള്‍ മൂന്നുമാസം പ്രായമായ കൈക്കുഞ്ഞുമായി ഒറ്റപ്പെട്ടപ്പോഴും തളര്‍ന്നില്ല. മരുഭൂമിയും മലയടിവാരവും ചൂടും ശൈത്യവുമെല്ലാം അതിജീവിച്ച് ബുള്ളറ്റില്‍ ഓടി. ആത്മവിശ്വാസം ഒന്നുമാത്രമായിരുന്നു കൈമുതല്‍. 'ഏകാന്തയാത്രയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തുകയെന്നത് പ്രയാസമായിരുന്നു' അംബിക പറയുന്നു.

കൊച്ചി ആകാശവാണി റെയിന്‍ബോയിലെ ആര്‍.ജെ.യാണ് അംബിക. രാജ്യത്തെ 33 ആകാശവാണിനിലയങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു യാത്ര. ഗണേഷിന്റെയും രമണിയുടെയും മകളാണ്. ഏക മകള്‍ ആര്യ ശിവരാജ്. കണ്ണൂര്‍ ആകാശവാണി റിക്രിയേഷന്‍ ക്‌ളബ്ബ് നല്‍കിയ സ്വീകരണത്തില്‍ റിട്ട. ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറുമായ ബാലകൃഷ്ണന്‍ കൊയ്യാല്‍, സെക്രട്ടറി സി.എച്ച്. സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.

അംബികയുടെ നൂറുദിനരാത്രങ്ങളും കടന്നുപോയത് ബൈക്കില്‍ ഇന്ത്യ ചുറ്റിയുള്ള ഏകാംഗയാത്രയിലൂടെയാണ്.

Content Highlights: ambika lady rider bike riding travel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented