സഹ്യപര്‍വതം, വനമേഖല, ബ്രീട്ടീഷുകാര്‍ പണിത ബംഗ്ലാവുകള്‍; കാഴ്ചകളുടെ വിസ്മയമായി അമ്പനാട്ട് എസ്റ്റേറ്റ്


By പ്രശാന്ത് കലത്തൂര്‍

1 min read
Read later
Print
Share

അമ്പനാട്ട് എസ്റ്റേറ്റിലേക്കുള്ള വഴിയിലെ ദൃശ്യഭംഗി

കിഴക്ക് കോട്ടപോലെ സഹ്യപര്‍വതം, ഒരരികില്‍ അച്ചന്‍കോവില്‍ വനമേഖല, ഇതിനിടയില്‍ മൂന്ന് കുളങ്ങള്‍, ബ്രീട്ടീഷുകാര്‍ പണിത ബംഗ്ലാവുകള്‍, കെട്ടിടങ്ങള്‍ അങ്ങനെ കാഴ്ചകളുടെ വിസ്മയമാണ് അച്ചന്‍കോവില്‍ വനമേഖലയോട് ചേര്‍ന്നുള്ള അമ്പനാട്ട് എസ്റ്റേറ്റ്. പ്രകൃതിഭംഗിയും തണുപ്പുമുള്ള മലനിരകളായതിനാല്‍ ഇവിടം തെക്കന്‍ മൂന്നാറെന്ന പേരിലാണ് അറിയപ്പെടുന്നത്. തെന്മല ആര്യങ്കാവ് റോഡില്‍ കഴുതുരിട്ടിയില്‍നിന്നാണ് അമ്പനാട്ട് എസ്റ്റേറ്റിലേക്കുള്ള വിസ്മയകരമായ യാത്ര തുടങ്ങുന്നത്. പുനലൂര്‍ചെങ്കോട്ട റെയില്‍പാതയിലെ ഒരു സ്റ്റോപ്പുമാണ് കഴുതുരിട്ടി. ഇതിനൊപ്പം അച്ചന്‍കോവിലില്‍നിന്ന് തോട്ടം, വനമേഖലയിലൂടെ യാത്രചെയ്താലും അമ്പനാട്ട് എസ്റ്റേറ്റിലെത്തിച്ചേരാം.

തോട്ടത്തിലൂടെ യാത്ര തുടങ്ങാം

കഴുതുരിട്ടിയില്‍നിന്ന് അമ്പനാട്ട് എസ്റ്റേറ്റിലേക്കുള്ള യാത്രയുടെ തുടക്കം തോട്ടം മേഖലയില്‍കൂടി തന്നെയാണ്. റബ്ബര്‍ എസ്റ്റേറ്റും ഒപ്പം കൊക്കോയും നിറഞ്ഞുനില്‍ക്കുന്ന തോട്ടിലൂടെയുള്ള യാത്ര പശ്ചിമഘട്ട വനമേഖലയുടെ അരികുചേര്‍ന്ന് തന്നെയാണ്. ആറ് കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും യാത്രയില്‍ ഒരരികില്‍ വനവും മറുഭാഗത്ത് തോട്ടവുമായി മാറും. കാലാവസ്ഥയില്‍ തണുപ്പ് ഏറിവരുകയും ചെയ്യും. വഴിയിലുടനീളം പഴമയുടെ കാഴ്ചകളായി തൊഴിലാളി ലയങ്ങളും കാണാം. ഒപ്പം തമിഴ് സംസ്‌കാരത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കോവിലുകളും കാണാം. വലിയൊരു മലയുടെ മുകളിലേക്കുള്ള യാത്രയെന്ന് തോന്നിപ്പിക്കാത്ത തരത്തിലാണ് ഇവിടെ റോഡിന്റെ നിര്‍മാണം. ഹെയര്‍പിന്‍ വളവുകളായി തന്നെയാണ് റോഡ് സ്ഥിതി ചെയ്യുന്നത്.

കാത്തിരിക്കുന്നത് കാഴ്ചകളുടെ വിസ്മയം

യാത്ര ചെന്നെത്തുക അടഞ്ഞുകിടക്കുന്ന വലിയൊരു ഗേറ്റിനരികിലാണ്. സ്വകാര്യ എസ്റ്റേറ്റായതിനാല്‍ മുന്‍കൂട്ടി അനുമതി വാങ്ങി വേണം കയറാന്‍. തേയിലത്തോട്ടത്തിലൂടെയാണ് ഗേറ്റ് കടന്നാലുള്ള യാത്ര. തേയിലയ്ക്ക് ഒപ്പം ഗ്രാമ്പൂവും കൃഷി ചെയ്യുന്നുണ്ട്. കിലോമീറ്ററുകളോളം അതും കണ്ട് തിരിച്ചുവന്നാണ് അച്ചന്‍കോവിലില്‍ പോകുന്ന വഴിയിലേക്ക് കയറിയത്. കേരളത്തിലെതന്നെ ഏറ്റവും വലിയ ഗ്രാമ്പൂ എസ്റ്റേറ്റും അമ്പനാട്ട് എസ്റ്റേറ്റാണ്. ഇതിനിടയില്‍ വലിയ പാറകള്‍ വിശാലമായ വിശ്രമസ്ഥലങ്ങളായിട്ടുണ്ട്. ഈ എസ്റ്റേറ്റിലെ വലിയ വ്യൂ പോയിന്റുകളാണ് ഇവിടം.

ചെല്ലുമ്പോള്‍ മിക്ക പാറകളിലും സഞ്ചാരികള്‍ സ്ഥാനംപിടിച്ചിരുന്നു. ഈ ഭാഗത്തുതന്നെയാണ് പഴമയുടെ പൈതൃകത്തില്‍ എസ്റ്റേറ്റ് ബംഗ്ലാവും സ്ഥിതിചെയ്യുന്നത്. എസ്റ്റേറ്റിലേക്കുള്ള വഴിയില്‍ ഒരു ക്രിസ്ത്യന്‍ പള്ളി, മോസ്‌ക്ക്, ദ്രാവിഡശൈലിയില്‍ നിര്‍മിച്ച കൊച്ചുക്ഷേത്രം എന്നിവയുമുണ്ട്.

Content Highlights: ambanad tea estate kollam tourist destination

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented