വിനോദസഞ്ചാര മേഖലയില്പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ടൂര്‍ ഡിവിഷനായ അല്‍ഹിന്ദ് ഹോളിഡേയ്സ് വിനോദ സഞ്ചാരികള്‍ക്കായി ഹോളിഡേയ്സ് എക്സ്പോ ഒരുക്കുന്നു.
കോഴിക്കോട് അല്‍ഹിന്ദ് ടവറില്‍ ജനുവരി 12, 13 തീയതികളിൽ കാലത്ത് ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. എക്സ്പോയില്‍ പാക്കേജ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് തിരഞ്ഞെടുക്കന്നവര്‍ക്ക് മലേഷ്യ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സൗജന്യ ടൂര്‍ പാക്കേജും നല്‍കും.
വിദേശ ടൂര്‍ പാക്കേജിന് പുറമെ, ഇന്‍ഡസ്ട്രീയല്‍ വിസിറ്റ്, സ്റ്റഡി ടൂര്‍, സാഹസിക യാത്രകള്‍, വിശുദ്ധനാട് സന്ദര്‍ശനം എന്നിവയും അല്‍ഹിന്ദ് ഹോളിഡെയ്സ് ഒരുക്കുന്നുണ്ട്. ജനുവരി 11,12,13 കൊച്ചിയിലും 23 മുതല്‍ 27 വരെ കോട്ടയത്തും ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരത്തും ഫെബ്രുവരി 15 മുതല്‍ 17 വരെ തൃശൂരും ഹോളിഡേ എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: Al-Hind Holyday Expo In January 12,13