Photo: facebook.com/PAMuhammadRiyas
സാഹസിക ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിനു കീഴില്‍ ആദ്യ കണ്ണാടിപ്പാലം തലസ്ഥാനത്ത് ഒരുങ്ങുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് കണ്ണാടിപ്പാലം വരുന്നത്. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടമായാണ് കണ്ണാടിപ്പാലം ഒരുങ്ങുന്നത്. ഇതിനൊപ്പം ടോയ് ട്രെയിന്‍ സര്‍വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്സ് പാര്‍ക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.
കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് ആക്കുളം സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം തുടങ്ങിയത്. സാഹസിക റൈഡുകള്‍ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടെയ്‌നും
ഇവിടെ തയ്യാറാണ്. ആറുമാസത്തിനുള്ളില്‍ ഒരുലക്ഷത്തിലേറെ സഞ്ചാരികളെത്തുകയും ഒരു കോടിയിലെറെ വരുമാനം ലഭിക്കുകയും ചെയ്തു.

അക്കുളം ടൂറിസം വില്ലേജിലെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.
Content Highlights: Akkulam Tourist Village Glass Bridge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..