കാഷ്വാലിറ്റി, കിടത്തിച്ചികിത്സ; അകമലയിലുണ്ട് വന്യജീവികൾക്കായി പ്രത്യേക ക്ലിനിക്ക്


വി. മുരളി

ഡോക്ടറെ കൂടാതെ രണ്ട് ജീവനക്കാരുമുണ്ട്. വാഹന സൗകര്യവുമുണ്ട്. താമസിയാതെ ആംബുലൻസുമെത്തും.

ഐ.പി.യിൽ ചികിത്സയിലുള്ള കൃഷ്ണപ്പരുന്ത്, ചികിത്സ നൽകി വനത്തിലേക്ക് വിട്ട വേഴാമ്പൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

വടക്കാഞ്ചേരി: അകമലയിൽ വന്യജീവികൾക്കായുള്ള പ്രത്യേക ക്ലിനിക്ക് 24x7 സജീവം. 2020 ഒക്ടോബർ 18-ന് പ്രവർത്തനം തുടങ്ങിയ ഇവിടെ 70 വ്യത്യസ്ത ഇനം ജീവികൾക്ക് ചികിത്സനൽകി വനത്തിനുള്ളിലേക്ക് മടക്കി. മലമുഴക്കി വേഴാമ്പലും മയിലും മലമ്പാമ്പും മാനും കാട്ടുതാറാവുമെല്ലാം ഐ.പി. രജിസ്റ്ററിലുണ്ട്. സംസ്ഥാന വനംവകുപ്പ് വിവിധ വനപ്രദേശങ്ങളിൽ വെറ്ററിനറി ഓഫീസർമാരെ നിയോഗിച്ച് വന്യജീവികൾക്ക് ചികിത്സ ഉറപ്പാക്കാൻ ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്.

Akamala Clinic
അകമല വനത്തിലെ വനംവകുപ്പ് വെറ്ററിനറി ക്ലിനിക്ക് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

അകമലയിൽ വനംവകുപ്പിന്റെ ഉപയോഗശൂന്യമായിക്കിടന്ന ക്വാർട്ടേഴ്‌സ് കെട്ടിടം നവീകരിച്ചാണ് ക്ലിനിക്ക് തുടങ്ങിയത്. ക്ലിനിക്കിന്റെ ഐ.പി. വിഭാഗത്തിൽ മൂന്നു ലക്ഷം രൂപ ചെലവിൽ വ്യത്യസ്ത ഇനങ്ങൾക്കുള്ള കൂടുകളും താമസിപ്പിച്ചുള്ള ചികിത്സയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്.ഡോക്ടറെ കൂടാതെ രണ്ട് ജീവനക്കാരുമുണ്ട്. വാഹന സൗകര്യവുമുണ്ട്. താമസിയാതെ ആംബുലൻസുമെത്തും. ആദ്യമൊക്കെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വനം സ്റ്റേഷനുകളിൽനിന്നു മാത്രമാണ് 'രോഗി'കളെത്തിയിരുന്നത്. രോഗാവസ്ഥയിൽ കണ്ടെത്തിയവയെയും കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി പരിക്കേറ്റവയെയുമാണ് വനപാലകർ ഇവിടെ എത്തിക്കുക. ജന്തുസ്നേഹികളും ജീവികളെ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകുന്നുണ്ട്.

പാമ്പുകളുടെയും മയിലിന്റെയുമെല്ലാം മുട്ടകൾ ഇവിടെ എത്തിക്കുന്നവരും കുറവല്ല. വന്യജീവി ഷെഡ്യൂളിൽപ്പെടുന്ന തത്തയെ വീടുകളിൽ വളർത്തുന്നത് നിയമവിരുദ്ധമായതോടെ പിടികൂടുന്ന തത്തകളെ ഇവിടെ കൊണ്ടുവന്ന് പ്രാഥമിക ചികിത്സനൽകി വനത്തിൽ പറത്തിവിടുന്നു. മേജർ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ മൃഗസംരക്ഷണ വകുപ്പിന്റെ ആശുപത്രികളിലും വെറ്ററിനറി സർവകലാശാലയിലും കൊണ്ടുപോകും. വന്യജീവികൾക്ക് കൃത്യസമയത്ത് ചികിത്സ നൽകാനാവുന്ന ക്ലിനിക്കിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കുമെന്ന് വനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി.വി. രാജൻ പറഞ്ഞു.

വനത്തിനുള്ളിൽ രോഗം ബാധിച്ചും പരിക്കുപറ്റിയും ഇരതേടാൻ പ്രയാസപ്പെടുന്ന ജീവികളുടെയും ആരോഗ്യം ഇത്തരം ക്ലിനിക്കുകൾ വഴി ഉറപ്പാക്കാനായിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അവയുടെ പ്രവർത്തനങ്ങൾ വിപുലമാക്കും.

- കെ.ആർ. അനൂപ്, തൃശ്ശൂർ സെൻട്രൽ സർക്കിൾ ചീഫ് വനം കൺസർവേറ്റർ

സ്ഥാപനത്തിന്റെ പ്രസക്തിയെക്കുറിച്ച് സാധാരണക്കാരിലും തിരിച്ചറിവുണ്ടാക്കാനായി. കിന്നരിപ്പരുന്ത്, മയിലുകൾ, കൃഷ്ണപ്പരുന്ത്, മാൻ, കാട്ടുതാറാവുകൾ തുടങ്ങി മലമ്പാമ്പ് വരെ ക്ലിനിക്കിൽ രോഗികളായെത്തി. വനം അധികാരികളിൽനിന്ന്‌ നല്ല സഹകരണം കിട്ടുന്നതാണ് പ്രവർത്തനമികവിനു സഹായകമാവുന്നത്.

- ഡോ. ഡേവിഡ് എബ്രഹാം, അസി. വനം വെറ്ററിനറി ഓഫീസർ, അകമല ക്ലിനിക്ക്.

Content Highlights: Akamala forest clinic features, clinic for birds and animals, kerala forest department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented