
അജ്മീർ ട്രാവൽ ഗൈഡ് പ്രകാശനച്ചടങ്ങിൽ നിന്ന്
അജ്മീര്‍: മാധ്യമപ്രവര്ത്തകന് പി.സി ജലീല്‍ മഹ്ബൂബി രചിച്ച് ഹസ്റത് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് അവതാരിക എഴുതിയ അജ്മീര്‍ യാത്രാ ഗൈഡ് പ്രകാശനം ചെയ്തു.
അജ്മീറില്‍ നടന്ന ചടങ്ങില്‍ ചിശ്തിയ്യ ഫൗണ്ടേഷന് ചെയര്‍മാനും അജ്മീര്‍ ദര്‍ഗയുടെ ആഗോള അംബാസഡറുമായ സയ്യിദ് സല്മാന് ചിശ്തിയാണ് പ്രകാശനം കര്‍മം നിര്‍വഹിച്ചത്.
അജ്മീര്‍ യാത്രക്കാര്‍ക്കായി തയാറാക്കിയ ഗൈഡില്‍ ഖാജാ ഗരീബ് നവാസ് ചരിത്രം, ചരിത്ര സ്ഥലങ്ങള്‍, പുണ്യ കേന്ദ്രങ്ങള്‍, ഖാജാ ഗരീബ് നവാസ് ഗുരു പരമ്പര തുടങ്ങിയ കാര്യങ്ങള്‍ ചിത്ര സഹിതം ഉള്‍പ്പെടുത്തിയിരിക്കുന്നു.
ചടങ്ങില്‍ സയ്യിദ് ഫാറൂഖ് ചിശ്തി, സഹീര്‍ ഗസ്സാലി, നിസാര്‍ അഹ്മദ് സുല്‍ത്വാനി, സൈനുല്‍ നിയാസ് ഗസ്സാലി, മുഹമ്മദ് ജുറൈജ് സുല്‍ത്വാനി, മുഹമ്മദ് ഹസീബ് സുല്‍ത്വാനി, ശാഹിന് സുല്‍ത്വാനി, അക്ബര്‍ സുല്‍ത്വാനി പങ്കെടുത്തു.
Content Highlights: Ajmer travel guide released, travel book, malayalam travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..