പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകാശയാത്ര ഒരുക്കുന്നു. 20 മുതൽ 40 വരെ സീറ്റുകളുള്ള വിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവയാണ് ഒരുക്കുക. ഇതിനായി എയർ സ്ട്രിപ്പുകൾ വരും.
കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗളൂരു, ഗോവ എന്നിവിടങ്ങൾ കോർത്തിണക്കി ക്രൂസ് ടൂറിസം നടപ്പാക്കും. ഇതിന് അഞ്ചുകോടി അനുവദിച്ചു.
ടെർമിനൽ കെട്ടിടത്തോടുകൂടി പി.പി.പി. മാതൃകയിലുള്ള ഓരോ എയർസ്ട്രിപ്പിനും 125 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പണം കിഫ്ബി നൽകും. നിക്ഷേപകരെ കണ്ടെത്താൻ താത്പര്യപത്രം പുറത്തിറക്കും. പ്രീ എൻജിനിയറിങ്, സാധ്യതാ പഠനത്തിന് അഞ്ചുകോടി നീക്കിവെച്ചു.
• ടൂറിസം മേഖലയിലെ ചെറുകിട, ഇടത്തരം പദ്ധതികൾക്ക് പലിശകുറഞ്ഞ വായ്പയും റിവോൾവിങ് ഫണ്ടും. വിനോദസഞ്ചാര ഹബ്ബുകൾക്കും മറ്റുമായി 362. 15 കോടി.
• അഞ്ചുകൊല്ലത്തിനകം 25 ടൂറിസം ഹബ്ബുകൾ.
• വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനും 1000 കോടിയുടെ വായ്പ. അതിന്റെ പലിശയിളവിന് 20 കോടി.
• ‘ഒരു പഞ്ചായത്ത് ഒരു ഡെസ്റ്റിനേഷൻ’ പദ്ധതിയിൽ സ്വകാര്യ സംരംഭകരെ ആകർഷിക്കാൻ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്, നവീകരണം തുടങ്ങിയവയ്ക്ക് 132. 14 കോടി.
വള്ളംകളിക്ക് 15 കോടി
• ചാമ്പ്യൻസ് ലീഗ് വള്ളംകളി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ 12 സ്ഥലങ്ങളിൽ നടത്താൻ 15 കോടി. കാരവൻ പാർക്കുകൾക്ക് അഞ്ചുകോടി.
• ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി എന്നിവ തീർഥാടന സർക്യൂട്ടുകളിലാകും.
ശബരിമല വിമാനത്താവളം, മാസ്റ്റർ പ്ലാൻ
• ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സാധ്യതാ പഠനത്തിനും ഡി.പി.ആർ. തയ്യാറാക്കാനുമായി രണ്ടുകോടി. ഇടുക്കി, വയനാട്, കാസർകോട് എയർസ്ട്രിപ്പുകൾക്ക് കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരമുള്ള സഹായം പ്രതീക്ഷിക്കുന്നു. പ്രാരംഭ പ്രവർത്തനം, വിശദപദ്ധതി രേഖ തയ്യാറാക്കൽ, ഭൂമി ഏറ്റെടുക്കൽ എന്നിവയ്ക്ക് 4.51 കോടി ചെലവിടും.
• ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 30 കോടി.
Content Highlights: Air Strips in Kerala, Cruise Tourism in Kerala, Kerala Budget 2022, Travel News Malayalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..