ഗോവ
ഗോവയിലെ കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്വയം സഞ്ചരിക്കാന്‍കഴിയുന്ന റോബോട്ട് 'ഔറസ്' എത്തി. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണസംവിധാനമായ ട്രൈറ്റണും സഹായത്തിനുണ്ടാവും. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ലൈഫ് സര്‍വീസ് ഏജന്‍സിയായ ദൃഷ്ടി മറൈനാണ് സുരക്ഷാകാര്യങ്ങളുടെ ചുമതല.
സഞ്ചാരികളുടെ വര്‍ധനകാരണം ഗോവയിലെ തീരങ്ങളില്‍ അപകടങ്ങള്‍ കൂടുന്നുണ്ട്. ഇതു കണക്കിലെടുത്താണ് യന്തിരന്മാരുടെ സഹായം തേടിയത്. ജനക്കൂട്ടത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഔറസ് നിലവില്‍ വടക്കന്‍ ഗോവയിലെ മിരാമര്‍ തീരത്താണ് സേവനമനുഷ്ഠിക്കുക.
ട്രൈറ്റണ്‍ തെക്കന്‍ ഗോവയിലെ ബൈന, വെല്‍സാവോ, ബെനൗലിം, ഗല്‍ഗിബാഗ് എന്നീ തീരങ്ങളിലും. ഈവര്‍ഷംതന്നെ 100 ട്രൈറ്റണുകളെയും 10 ഔറസ് റോബോട്ടുകളെയും വിവിധ തീരങ്ങളില്‍ നിയോഗിക്കാനാണ് പദ്ധതി.
Content Highlights: AI-powered robot introduced to save lives on Goa beaches
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..