ദുബായിൽ സ്കൈ ഡൈവ് ചെയ്യുന്ന അഹാന | photo: instagram/ahaana krishna
സാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരമാണ് അഹാന കൃഷ്ണ. ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറി യാത്രകള്‍ക്കായി നടി സമയം കണ്ടെത്താറുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ അഹാനയെ നിരവധിപ്പേരാണ് ഫോളോ ചെയ്യുന്നത്. ആരാധകര്‍ക്കായി വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയും അവര്‍ യാത്രാ വിശേഷങ്ങള്‍ പറയാറുണ്ട്.
നാലുമാസം മുന്‍പ് അഹാന നടത്തിയ സ്കൈ ഡൈവിങ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സ്കൈ ഡൈവ് നടത്തിയിരിക്കുകയാണ് താരം. ദുബായില്‍ വെച്ചുള്ള ഈ സാഹസിക യാത്രയുടെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
13,000 അടി ഉയരത്തില്‍ ഒരു പക്ഷിയെപ്പോലെ പറന്നുനടക്കുമ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന ക്യാപ്ഷനോട് കൂടിയാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ദുബായിലെ പാം ജുമൈറയ്ക്ക് മുകളിലൂടെയായിരുന്നു അഹാനയുടെ ഈ സാഹസിക പറക്കല്‍.ഇവിടുത്തെ സ്കൈഡൈവിങ്ങിന് സാഹസിക യാത്ര ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്താറുണ്ട്.
വിമാനത്തില്‍ നിന്ന് ഒരു പ്രൊഫഷണല്‍ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം ചാടുന്നതിനാല്‍ മുന്‍പരിചയമില്ലാത്തവര്‍ക്കും സ്കൈ ഡൈവ് ചെയ്യാനാകും. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് പാം ജുമൈറ. കൃത്രിമ ദ്വീപ് സമൂഹമായ പാം ജുമൈറ ഈന്തപ്പനയുടെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഒട്ടവധി ആഢംബര വസതികളും ഹോട്ടലുകളും ഒക്കെ ഇവിടെയുണ്ട്.
ഈയടുത്ത് ശതകോടീശ്വരനായ അംബാനി പാം ജുമൈറ ദ്വീപിലുള്ള അത്യാഢംബര ബംഗ്ലാവ് സ്വന്തമാക്കിയിരുന്നു. 163 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 1349.60 കോടി രൂപ)യ്ക്കാണ് ഈ ഇടപാട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം തന്നെ ഇളയ മകന് ആനന്ദിന് വേണ്ടി 80 മില്യണ്‍ ഡോളര്‍ മുടക്കി പാം ജുമൈറയില്‍ മറ്റൊരു ബംഗ്ലാവും അംബാനി വാങ്ങിയിരുന്നു.
Content Highlights: ahana krishna sky diving over Palm Jumeirah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..