ന്ത്യയില്‍ നിന്നുള്ള യാത്രികരുടെ വിലക്ക് ഓഗസ്റ്റ് ഒന്നുവരെ നീട്ടി യു.എ.ഇ. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

എല്ലാത്തരം വിസയും ഓഗസ്റ്റ് ഒന്നുവരെ വിലക്കിയിരിക്കുകയാണ്. ഏപ്രില്‍ 24 നാണ് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി യാത്രാ വിലക്ക് കൊണ്ടുവന്നത്. ഇന്ത്യയില്‍ രണ്ടാം തരംഗം ശക്തമായതോടെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

നിലവില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും സര്‍ക്കാരിന്റെ അതിഥികളായി എത്തുന്നവര്‍ക്കും പൗരത്വമുള്ളവര്‍ക്കും മാത്രമേ യു.എ.ഇയിലേക്ക് പ്രവേശനമുള്ളൂ. ഇവര്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തിയിരിക്കണം. 

ജൂലായ് 31 മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിലക്ക് എടുത്തുമാറ്റുമോ എന്ന കാര്യത്തില്‍ ഉറപ്പുവന്നിട്ടില്ല.

Content Highlights: UAE govt again extends ban on international flights from India till August 1