പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
കൊടുങ്ങല്ലൂർ: കായൽവിനോദസഞ്ചാരം ഗ്രാമീണതലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെയും ആകർഷകമാക്കുന്നതിന്റെയും ഭാഗമായി മുസിരിസ് പൈതൃകപദ്ധതി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു.
കോവിഡ് വ്യാപനത്തിനു ശേഷമുള്ള അവധിക്കാലം ആരംഭിക്കുന്നതോടെ കോട്ടപ്പുറത്തുനിന്നും എറണാകുളത്തേക്ക് വിനോദസഞ്ചാര ബോട്ടുകൾ സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിവരുകയാണെന്ന് മുസിരിസ് പൈതൃക പദ്ധതി എം.ഡി. പി.എം. നൗഷാദ് പറഞ്ഞു.
മുസിരിസ് പൈതൃകപദ്ധതി പ്രദേശങ്ങൾക്ക് പുറമേ, മട്ടാഞ്ചേരി, എറണാകുളം മറൈൻഡ്രൈവ്, ബൊൾഗാട്ടി, ഫോർട്ട് കൊച്ചി എന്നിവ ഉൾപ്പെടുത്തിയായിരിക്കും യാത്ര. ശീതീകരിച്ച ബോട്ടിൽ ഭക്ഷണം, വിശ്രമം എന്നിവ ഉൾപ്പെടെയുള്ള പാക്കേജ് യാത്രയാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകളും നടന്നുവരുകയാണ്.
അതേസമയം കോവിഡ് വ്യാപനത്തിന് കുറവ് വന്നതോടെ മുസിരിസ് പൈതൃകപദ്ധതി പ്രദേശങ്ങളിലും അഴീക്കോട് മുസിരിസ് മുനയ്ക്കൽ ബീച്ചിലും പദ്ധതിയുടെ മ്യൂസിയങ്ങളിലും വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്. ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് യാത്രയ്ക്കും സ്കൂൾ വിദ്യാർഥികളുടെ പൈതൃകനടത്തത്തിനും വലിയതോതിലുള്ള ബുക്കിങ് ഉണ്ട്.
Content Highlights: AC Boat Travel with Food, Muziris Heritage Tourism, Marine Drive, Fort kochi tourism
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..