ബുദാബി: ആരോഗ്യകരവും സുരക്ഷിതവുമായ വേനല്‍ക്കാലം എന്ന ആശയത്തില്‍ അബുദാബി പോലീസ് വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ബോധവത്കരണ പദ്ധതി സംഘടിപ്പിക്കുന്നു. പ്രധാനമായും കോവിഡ് കാലത്ത് പാലിക്കേണ്ട ശാരീരികവും സാമൂഹികവുമായ സുരക്ഷയെക്കുറിച്ചാണ് ബോധവത്കരണം നടക്കുന്നത്.

വിനോദസഞ്ചാരരംഗം പതിയെ ശക്തിപ്രാപിക്കുന്നത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസന്ദേശം കൂടുതല്‍പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ശന ബോധവത്കരണം നടത്തുന്നതെന്ന് അബുദാബി കമ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഹമൗദ് സായിദ് അല്‍ അഫാരി പറഞ്ഞു.വേനലവധിക്ക് യാത്രകള്‍ നടത്തുന്നവര്‍ താമസകേന്ദ്രങ്ങളുടെ സുരക്ഷയുറപ്പാക്കണം. 

പണവും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും ബാങ്ക് ലോക്കറുകളിലോ, മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലോ സൂക്ഷിക്കണം. യാത്രചെയ്യുന്നവര്‍ വിജനമായ സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കരുത്. എല്ലാവിധ കോവിഡ് സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും പോലീസ് മേധാവി വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങള്‍ വഴിയും നേരിട്ടും നടക്കുന്ന ബോധവത്കരണ പദ്ധതി ഒരുമാസം നീണ്ടുനില്‍ക്കും.

Content highlights : abudabi police covid 19 awarness programme for tourists