'ഉള്ളതുകൊണ്ട് യാത്ര പോകണം.. പിന്നീട് നിങ്ങള്‍ക്ക് സമ്പത്ത് ഉണ്ടാകും, പക്ഷേ ആരോഗ്യം ഉണ്ടാകില്ല..'


മിഥുന്‍ ഭാസ്‌കര്‍

ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പാസ്‌പോര്‍ട്ടിലെ പേജുകള്‍ തീരുമായിരുന്നു. ഇപ്പോള്‍ ജംമ്പോ പാസ്‌പോര്‍ട്ട് എടുത്തു. ഒരു പോക്കില്‍തന്നെ 15 വിദേശ രാജ്യം സന്ദര്‍ശിച്ചിട്ടുണ്ട്.

ആഫ്രിക്കയിൽനിന്നു കൊണ്ടുവന്ന വുവുസേലയുമായി സി. അബൂബക്കർ. പശ്ചാത്തലത്തിൽ | ഫോട്ടോ: കെ.ബി. സതീഷ് കുമാർ

അങ്ങാടിപ്പുറത്തുള്ള സീന മന്‍സിലില്‍ യാത്രാനുഭവങ്ങള്‍ പങ്കുവെക്കാന്‍ ചേലക്കല്‍ അബൂബക്കര്‍ ഇരിക്കുന്നു. ചെറിയ നാണത്തോടെയാണ് സംസാരം തുടങ്ങിയത്, പിന്നീട് ചോദ്യങ്ങള്‍ വേണ്ടിവന്നില്ല. 67ാം വയസ്സിലും യാത്ര ഈ മനുഷ്യന് ഹരമാണ്. അബൂബക്കറുമായി മിഥുന്‍ ഭാസ്‌കര്‍ സംസാരിക്കുന്നു

യാത്രയോടുള്ള ഇഷ്ടം എങ്ങനെതുടങ്ങി?

1979ല്‍ 25ാം വയസ്സില്‍ ജിദ്ദയിലെ അല്‍ സല്‍വാന്‍ എന്ന ജര്‍മന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ഹെല്‍പ്പറായി ജോലി തേടി പോയതാണ് ആദ്യത്തെ വിദേശ യാത്ര. എല്ലാവരേയുംപോലെ വീട്ടിലേക്കു പണമയച്ച് കുടുംബത്തെ സഹായിക്കാന്‍ കഷ്ടപ്പെട്ട് പണിയെടുത്തു. ജര്‍മന്‍ പൗരന്മാരായ വൃത്ത്, മോണിഷ് എന്നീ രണ്ടു മാനേജര്‍മാരുടെ കൂടെയായിരുന്നു ഉച്ചഭക്ഷണം. എനിക്കു ഇംഗ്ലീഷോ ജര്‍മനോ അറിയില്ല. കൂടെയുള്ള മറ്റൊരു സുഹൃത്താണ് പരിഭാഷകന്‍.

സത്യത്തില്‍ ആ ജര്‍മന്‍ പൗരന്മാര്‍ പറഞ്ഞ വാക്കുകളാണ് എന്റെ കണ്ണുതുറക്കാന്‍ കാരണം. യൗവനത്തില്‍ നമ്മള്‍ യാത്ര പോകണം. ഈ സമയത്ത് പണം കൈയില്‍ ഉണ്ടാകില്ല, പക്ഷെ ആരോഗ്യം ഉണ്ടാകും. ഉള്ള തുകവെച്ച് യാത്ര പോകണം. കുറച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു സമ്പത്ത് ഉണ്ടാകും പക്ഷെ ആരോഗ്യം ഉണ്ടാകണമെന്നില്ല. അവര്‍ പറഞ്ഞു.

പിന്നീട് കമ്പനിയുടെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി കിട്ടി. അവിടെ ഉണ്ടായിരുന്ന പലസ്തീന്‍ ഉടമ സഹായം നല്‍കാന്‍ ദരിദ്ര രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ എന്നെയും കൂട്ടി. നൈജീരിയ, സൊമാലിയ, സുഡാന്‍ തുടങ്ങിയ ഇടങ്ങളിലേക്കായിരുന്നു പോക്ക്. അങ്ങനെ എന്റെ യാത്രാ ജീവിതം തുടങ്ങി.

ടാര്‍ഗറ്റും യാത്രയും

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം ഇലക്ട്രോണിക്‌സ് കട തുടങ്ങി. ക്ലോക്ക്, വാച്ച് കമ്പനികളുടെ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാല്‍ വിദേശയാത്ര ഒരുക്കിതരാമെന്ന് കമ്പനികളുടെ സെയില്‍സ് മാനേജര്‍മാര്‍ അന്ന് ഓഫര്‍ തന്നു. കിട്ടിയ അവസരം മുതലാക്കി ഒരുപാടുതവണ കടല്‍ കടന്ന് പറക്കാന്‍ അതെന്നെ സഹായിച്ചു. യൂറോപ്പില്‍ത്തന്നെ നാലുതവണ പോയി. 2011ല്‍ യൂറോപ്പിലെ ചെറിയ രാജ്യങ്ങളടക്കം 30ല്‍ കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പാസ്‌പോര്‍ട്ടിലെ പേജുകള്‍ തീരുമായിരുന്നു. ഇപ്പോള്‍ ജംമ്പോ പാസ്‌പോര്‍ട്ട് എടുത്തു. ഒരു പോക്കില്‍തന്നെ 15 വിദേശ രാജ്യം സന്ദര്‍ശിച്ചിട്ടുണ്ട്. ഓരോ മൂന്നുമാസം കൂടുമ്പോഴും ഓരോ രാജ്യത്തുപോകും. പോയ സ്ഥലങ്ങളില്‍തന്നെ പലവട്ടം പോയിട്ടുമുണ്ട്.

മനസ്സില്‍ നില്‍ക്കുന്ന ഓര്‍മ?

യാത്രക്കാരന് ഓരോ യാത്രയും ഓര്‍മകളാണ്. എങ്കിലും ചിലതുപറയാം. മൊറോക്കയില്‍ പോയപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരാളെ എമിഗ്രേഷനില്‍ മണിക്കൂറോളം ചോദ്യംചെയ്തു. ഒടുവില്‍ അയാളെ വിട്ടശേഷം ഞങ്ങള്‍ എയര്‍പോര്‍ട്ടിനു പുറത്തിറങ്ങി അന്വേഷിച്ചപ്പോള്‍ വരാമെന്നെു പറഞ്ഞ ഗൈഡിനെ കാണാനില്ല. ഞങ്ങള്‍ക്കാണെങ്കില്‍ ആരേയും പരിചയമില്ല. താമസിക്കാനുള്ള ഹോട്ടല്‍ കിലോമീറ്റുകള്‍ക്ക് അപ്പുറം. ഒരു വണ്ടി വിളിച്ചപ്പോള്‍ 250 ദിര്‍ഹമാണ് ആവശ്യപ്പെട്ടത്. അതു നല്‍കി ഹോട്ടലിലെത്തി. അവിടെ ചെന്നപ്പോള്‍ ഗൈഡ് ഓടി അരികിലെത്തി. ഒരുപാടു നേരം കാത്തിരുന്നുവെന്നും കാണാതായപ്പോള്‍ തിരിച്ചുവന്നതാണെന്നും ആ സ്ത്രീ വിഷമത്തോടെ പറഞ്ഞു. വണ്ടിക്കു പണം നല്‍കിയാണ് ഞങ്ങള്‍ വന്നതെന്ന് അറിഞ്ഞപ്പോള്‍ 300 ദിര്‍ഹം ഞങ്ങള്‍ക്കു തന്നു. നോക്കൂ, ആ പണം അവര്‍ക്കു തരേണ്ട ആവശ്യമില്ല, പക്ഷെ അത് മാന്യതയും പ്രൊഫഷണലിസവുമാണ്.

മറ്റൊന്ന് മെല്‍ബണ്‍ ആണ്. അവിടുത്തെ പെന്‍ഗ്വിന്‍ കാഴ്ച അദ്ഭുതമായിരുന്നു. രാത്രി 9.30നാണ് അവിടെ സൂര്യന്‍ താഴുക. അന്നേരം കടലില്‍നിന്ന് കൂട്ടമായി പെന്‍ഗ്വിനുകള്‍ പൊങ്ങി വന്ന് കരയ്ക്കു കയറിയ ഒരു രംഗമുണ്ട്. ഒരിക്കലും മറക്കില്ല ആ കാഴ്ച.

ഉസ്‌ബൈക്കിസ്താന്‍, തജ്ക്കിസ്താന്‍ എന്നിവിടങ്ങളിലെ കാഴ്ച കണ്ടു മടങ്ങുമ്പോള്‍ മൂന്നര മണിക്കൂര്‍ വിമാനം എയര്‍ പോക്കറ്റില്‍പ്പെട്ടു. പേടിച്ചുപോയ നിമിഷങ്ങളായിരുന്നുവത്.

അദ്ഭുതപ്പെടുത്തിയ രാജ്യം?

ടെക്‌നോളജിയില്‍ അവരെ വെല്ലാന്‍ ആരുമില്ലെന്ന് ജപ്പാനിലെത്തിയാല്‍ തോന്നും. എല്ലാവരേയും കുറിച്ച് നല്ലതു മാത്രമേ അവര്‍ സംസാരിക്കൂ. എന്റെ കൂടെ ഒരു പ്രമുഖ ജൂവലറി ഉടമ ഉണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു ഫോണ്‍ വേണമെന്ന് പറഞ്ഞു. ഞങ്ങള്‍ ഒസാക്കയിലെ സോണി ഷോറൂമില്‍ കയറി ഫോണ്‍ തിരഞ്ഞു. അന്നേരമാണ് എന്റെ മനസ്സില്‍ ഐഫോണ്‍ 6നെക്കുറിച്ച് ഓര്‍മ വന്നത്. ഇന്ത്യയില്‍ ആ ഫോണ്‍ ഇറങ്ങിയിട്ടുമില്ല. ഞങ്ങള്‍ സോണിയിലെ ജീവനക്കാരോട് ഐഫോണ്‍ മതിയെന്നും അവരുടെ ഷോറൂമിലേക്ക് പോകുകയാണെന്നും പറഞ്ഞപ്പോള്‍ അവര്‍ ചെയ്ത കാര്യം അദ്ഭുതപ്പെടുത്തി. ഞങ്ങള്‍ക്ക് കാര്‍ ഇല്ലെന്ന് മനസിലാക്കിയ സോണി ജീവനക്കാര്‍ അവരുടെ പണം ചെലവഴിച്ച് കാര്‍ വിളിക്കുകയും അടുത്തുള്ള ഐഫോണ്‍ ഷോറൂമില്‍ എത്തിക്കുകയും ചെയ്തു. ഭൂകമ്പമോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ സ്പ്രിങ് ഉപയോഗിച്ച് പൊങ്ങുന്ന കെട്ടിടങ്ങള്‍ വരെ അവിടെ കണ്ടു. ജപ്പാന്‍ ഒരു അദ്ഭുതമാണ്.

ടൂറിസത്തില്‍ ഇന്ത്യ?

നമുക്ക് സാമര്‍ഥ്യമുണ്ട്. പാശ്ചാത്യര്‍ക്ക് അതില്ല. അവര്‍ ഒരു ബസില്‍ കയറണമെങ്കില്‍ ക്യൂ പാലിക്കും. നമ്മള്‍ തിക്കിതിരക്കി സീറ്റ് പിടിക്കും. ഇതു തന്നെയാണ് വ്യത്യാസം. മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിച്ചാല്‍ ഇന്ത്യയിലേക്ക് ടൂറിസ്റ്റുകള്‍ ഒഴുകും.

തുടര്‍ച്ചയായ യാത്രകള്‍ കണ്ട് പരിഹസിച്ചവരുണ്ടാവില്ലേ?

ഒരുപാടുപേര്‍ പരിഹസിച്ചിരുന്നു. കോവിഡ് വന്ന് മാസങ്ങളോളം വീട്ടിലിരുന്നപ്പോള്‍ അവര്‍ തിരിച്ചു പറഞ്ഞു 'അബൂബക്കറേ നീയാണ് ശരി'. എന്റെ യാത്രകളോട് ഭാര്യ സുഹറയും മക്കളായ സീനത്ത്, ബീന ജാസ്മിന്‍, ഡാനിയല്‍ ബാബു എന്നിവരും ഫുള്‍ സപ്പോര്‍ട്ടാണ്. 19ന് ഭാര്യക്കൊപ്പം മാലിദ്വീപില്‍ പോകാനൊരുങ്ങുകയാണ്. ഫാമിലി പാക്കേജുകളില്‍ ഭാര്യയും എന്റെ കൂടെയുണ്ടാകും.2019ല്‍ ബ്രസീല്‍, ചിലി, അന്റാര്‍ട്ടിക്ക, അര്‍ജന്റിന എന്നിവിടങ്ങളിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് കോവിഡ് വന്നത്. ആ യാത്ര പൂര്‍ത്തിയാകാത്തതില്‍ ചെറിയ വിഷമമുണ്ട്.

അബൂബക്കറിന്റെ യാത്രാ വിശേഷങ്ങള്‍ പറഞ്ഞാലും തീരില്ല. യാത്രകൊണ്ട് എന്തു നേടിയെന്നു ചോദിച്ചാല്‍ പറയും, 'മരണത്തെ എനിക്കു ഭയമില്ല. ഞാന്‍ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി നടക്കുന്നില്ല'.

Content Highlights: aboobacker travel life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented