.jpg?$p=3784dd7&f=16x10&w=856&q=0.8)
കാമി റിത | Photo: REUTERS
കാഠ്മണ്ഡു: പ്രായം അമ്പത്തിരണ്ടായെങ്കിലും കാമി റിതയ്ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കല്‍ ഇന്നും ഹരമാണ്. നേപ്പാളി ഷെര്‍പ്പ വിഭാഗക്കാരനായ ഇദ്ദേഹം 26ാം തവണയാണ് കൊടുമുടി കയറി റെക്കോഡ് സ്ഥാപിച്ചത്. ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കിയ സ്വന്തം റെക്കോഡ് തന്നെയാണ് റിത മറികടന്നതെന്നതും രസകരമാണ്.
റിതയും പതിനൊന്ന് ഷെര്‍പ്പ ഗൈഡുകളുമടങ്ങുന്ന സംഘം 8848.86 മീറ്റര്‍ ഉയരത്തില്‍ ശനിയാഴ്ച രാവിലെ 6.55ഓടെയാണ് എത്തിയതെന്ന് സെവന് സമ്മിറ്റ് ട്രെക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ദവ ഷെര്‍പ്പ പറഞ്ഞു.
1994 മേയ് 13നാണ് റിത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. ഗോഡ്വിന്ഓസ്റ്റിന് (കെ2), ലോത്സെ, മണസ്ലു, ചോ ഓയു പര്‍വതം എന്നിവയും കീഴടക്കിയിട്ടുണ്ട്. 8000 മീറ്ററില്‍ കൂടുതല്‍ കയറിയ റെക്കോഡും അദ്ദേഹത്തിനുണ്ട്. കൊടുമുടി കയറാന്‍ നേപ്പാള്‍ ടൂറിസം വകുപ്പ് ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള 316 പേര്‍ക്കാണ് ഇത്തവണ അനുമതി നല്‍കിയത്.
Content Highlights: A climber scaled Everest for the 26th time
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..