ത്യക്കക്കുടി ഗുഹാക്ഷേത്രം | Photo-Mathrubhumi
കവിയൂര്‍ : പഞ്ചായത്തില്‍ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളുടെ കൂട്ടത്തില്‍ മനയ്ക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന്‍ നഗര്‍ ഉള്‍പ്പെടെ ഒന്‍പത് സ്ഥലങ്ങള്‍ പഞ്ചായത്ത് ഉള്‍പ്പെടുത്തി.ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കവിയൂരില്‍ ടൂറിസത്തിന് സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് തൃക്കക്കുടി ഗുഹാക്ഷേത്രം, കവിയൂര്‍ മഹാദേവക്ഷേത്രം, പോളച്ചിറ ജലാശയം, മനയ്ക്കച്ചിറ പാര്‍ക്ക്, കുട്ടവഞ്ചി സവാരിക്ക് സാധ്യതയുള്ള ഇടങ്ങള്‍ തുടങ്ങി ഒന്‍പതിടങ്ങളാണ് പഞ്ചായത്ത് കമ്മിറ്റി നിശ്ചയിച്ചത്.
ഇതില്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ നടക്കുന്നത് മനയ്ക്കച്ചിറയില്‍ മണിമലയാറിന്റെ തീരത്താണ്.
അതിനാല്‍, ടൂറിസവുമായി ബന്ധപ്പെട്ട് പിന്നീട് വരാവുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്‍വെന്‍ഷന് തടസ്സമാകുമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചരിത്രസ്മാരകമായ തൃക്കക്കുടി ഗുഹാക്ഷേത്രവും പോളച്ചിറ ജലാശയവും ഏറെ സാധ്യതയുള്ള സ്ഥലങ്ങളാണ്.
എട്ടാം നൂറ്റാണ്ടില്‍ പല്ലവന്മാര്‍ പാറതുരന്ന് നിര്‍മിച്ച സ്മാരകത്തില്‍ വിസ്മയകരമായ കൊത്തുപണികളാണുള്ളത്. പോളച്ചിറ ബോട്ടിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതരത്തിലുള്ള വിശാലമായ ജലാശയമാണ്.മാത്രമല്ല കേരളത്തിലെ രണ്ടാമത്തെ മത്സ്യവിത്തുത്പാദനകേന്ദ്രം അവിടെയാണ്. ഇതിനാല്‍ അവയ്ക്ക് പ്രധാന്യം നല്‍കുന്ന വിധത്തില്‍ പദ്ധതി വേണമെന്ന കാര്യമാണ് ഡി.ടി.പി.സി.യെ അറിയിേക്കണ്ടതെന്ന വാദമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്.
Content Highlights: 9 places made in list of 9 tourism foreseeing place in kaviyoor panchayath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..