റാവി ബാദേഷ Photo: facebook.com/Raavi Solo Rider
ടിപ്പറുകളും സമാന്തര വാഹനങ്ങളും ചീറിപ്പായുന്ന കരമനകളിയിക്കാവിള പാത ബുധനാഴ്ച രാവിലെ ഒരു എട്ട് വയസ്സുകാരിക്കായി റോഡ് വിട്ടുകൊടുത്തു. ടിപ്പര്‍ ഡ്രൈവര്‍മാര്‍ വരെ വഴിമാറിക്കൊടുത്ത് സല്യൂട്ട് നല്‍കിയത് പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള റാവി ബാദേഷയ്ക്കുവേണ്ടിയാണ്.
റാവി ബാദേഷ കഴിഞ്ഞ 62 ദിവസമായി സൈക്കിള്‍ ചവിട്ടുകയാണ്. കശ്മീരിലെ ലാല്‍ ചൗക്കില്‍നിന്ന് നവംബര്‍ 10ന് ആരംഭിച്ച യാത്ര ജനുവരി 14ന് രാമേശ്വരത്തെ ധനുഷ്ക്കോടിയില്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് യാത്ര. 'ബേട്ടി ബചാവോ ബേട്ടി പഠാവോ' എന്ന സന്ദേശം നല്‍കാനാണ് യാത്ര. ദിവസം ശരാശരി 100 കിലോമീറ്റര്‍ വീതമാണ് ഇവര്‍ സഞ്ചരിക്കുന്നത്.
പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥനായ അച്ഛന് സിമ്രന്‍ജിത്ത് സിങ്ങുമൊത്താണ് ലാല്‍ചൗക്കില്‍ നിന്ന് യാത്ര ആരംഭിച്ചത്. എന്നാല്‍ നവംബര്‍ 29ന് മധ്യപ്രദേശിലെ ശിവപുരിയില്‍ വച്ച് സിമ്രന് സിങ് സഞ്ചരിച്ച സൈക്കിളില്‍ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ബൈക്കിലേക്ക് മാറി. പകരം റാവി ബാദേഷയെ സൈക്കിളില്‍ അനുഗമിക്കുന്നതിനായി സിമ്രന്റെ സഹോദരന് യാത്രയില്‍ പങ്ക് ചേര്‍ന്നു.
സിംലയില്‍ നിന്ന് മണാലിയിലേക്ക് സ്പിറ്റി പാത വഴി 800 കിലോമീറ്റര്‍ 20 ദിവസം കൊണ്ട് റാവി താണ്ടിയിട്ടുണ്ട്. ഈ യാത്രയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് 4700 കിലോമീറ്റര്‍ നീളുന്ന ഈ യാത്രക്ക് തുടക്കം കുറിച്ചത്.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് യാത്ര തിരിച്ച റാവി ബാദേഷയെ തലസ്ഥാനത്തെ സൈക്ലിങ് ഗ്രൂപ്പായ സൈക്ലോട്രിവിയന്സ് സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിള വരെ അനുഗമിച്ചു.
Content Highlights: 8-yr old cyclist Raavi Kaur Badesha travel kashmir to kanyakumari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..