വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 65-ല്‍ നിന്നും 52-ലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് വന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ജനവരി മുതല്‍ നവംബര്‍ വരെ 1,12,958 കോടി വിദേശനാണ്യ വരുമാനമാണ് ടൂറിസ്റ്റുകളുടെ വരവില്‍നിന്നും ഉണ്ടായത്. 71 ലക്ഷം വിദേശ സഞ്ചാരികളാണ് ഇന്ത്യ കാണാനെത്തിയത്.