Photo: New York Times
2023 ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെയും തിരഞ്ഞെടുത്ത് ന്യൂയോര്‍ക്ക് ടൈംസ്. പട്ടികയില്‍ പതിമൂന്നാമതായാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ചും സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോര്‍ക്ക് ടൈംസ് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും കേരളമാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏക സംസ്ഥാനം. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്‍ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
.jpg?$p=59bad30&&q=0.8)
Content Highlights: 52 Places to Go in 2023 New York Times list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..