കൊച്ചി: രാജ്യത്തെ അമ്പത്തിയൊന്നാമത് കടുവാ സങ്കേതം കേരള-തമിഴ്‌നാട് അതിർത്തിയിലെ മേഘമലയിൽ. കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിന്റെ തമിഴ്‌നാട്ടിലെ തുടർച്ചയാണ് ഈ വനപ്രദേശം. 

മേഘമല വന്യജീവിസങ്കേതവും ശ്രീവില്ലിപുത്തൂർ ചാമ്പൽമലയണ്ണാൻ സങ്കേതവും സംയോജിപ്പിച്ചതാണ് പുതിയ കടുവാ സങ്കേതം. ഈ മേഖലയിൽ 14 കടുവകളുടെ സാന്നിധ്യം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പെരിയാറിന് സമാന്തരമായി വനവിനോദസഞ്ചാരത്തിൽ തമിഴ്‌നാടിനുമുന്നിൽ പുതുവഴി തെളിഞ്ഞിരിക്കുകയാണ് മേഘമല-ശ്രീവില്ലിപുത്തൂർ കടുവാ സങ്കേതത്തിലൂടെ.

തേനി, മധുര ജില്ലകളിലായാണ് ഈ വനപ്രദേശം. കേരളവുമായി അതിർത്തി പങ്കിടുന്ന 1016.57 ചതുരശ്രകിലോമീറ്ററാണ് പുതിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 641.86 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിന്റെ ഹൃദയഭാഗം (കോർ ഏരിയ) 374.70 ചതുരശ്രകിലോമീറ്റർ ബഫർസോൺ ആണ്.

Content Highlights: 51 Tiger Reserves, Meghamalai Tiger Reserve, Periyar Tiger Reserve, Travel News