സൈക്കിളിൽ ​ഗൾഫ് വഴി ആഫ്രിക്കയിലേക്ക്; 22ാം വയസ്സിൽ സ്വപ്നയാത്രക്കിറങ്ങി അരുണിമ


ഏകദേശം 25,000 കിലോമീറ്ററാണ് സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നത്.

Photo: instagram.com/backpacker_arunima/

മലപ്പുറം: 22-ാം വയസ്സില്‍ 22 രാജ്യങ്ങളിലേക്ക് സൈക്കിളില്‍ യാത്രതുടങ്ങി ഒറ്റപ്പാലം സ്വദേശിനി ഐ.പി. അരുണിമ. തിങ്കളാഴ്ച കായികമന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറത്ത് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. ആദ്യം പോകുന്നത് മുംബൈയിലേക്കാണ്. അവിടെനിന്ന് ജി.സി.സി. രാജ്യങ്ങളിലൂടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും.

ഏകദേശം 25,000 കിലോമീറ്ററാണ് സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടുവര്‍ഷംകൊണ്ട് ഇത്രയും രാജ്യങ്ങള്‍ സഞ്ചരിക്കും. ചില രാജ്യങ്ങളില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും വിദേശ സഞ്ചാരിയെന്ന നിലയില്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ അഞ്ചു രാജ്യങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.



അച്ഛന്‍ ഐ.പി. മോഹന്‍ദാസും അമ്മ ധനലക്ഷ്മിയും യാത്രയെ ഏറെ ഇഷ്ടപ്പെടുന്നവരായതിനാല്‍ അവരുടെ പൂര്‍ണപിന്തുണയുണ്ട്.

പെണ്‍കുട്ടികള്‍ക്കും ഒറ്റയ്ക്ക് ലോകം ചുറ്റാന്‍ കഴിയുമെന്നുപറയുന്ന അരുണിമ തന്റെ യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Content Highlights: 22 years old lady travels to 22 nations in cycle, Kerala to GCC Countries and Africa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented