
-
രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ശക്തിപകരാന്‍ കേന്ദ്ര ബജറ്റില്‍ 2500 കോടി രൂപയുടെ പദ്ധതികള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. മ്യൂസിയങ്ങളെ പുനരുദ്ധരിക്കാനും പുതിയ മ്യൂസിയങ്ങള്‍ പണിയാനും പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയിലെ അഞ്ച് പ്രമുഖ ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളില്‍ മ്യൂസിയത്തിനായി ഫണ്ടുകള്‍ വകയിരുത്തും. തമിഴ്നാട്ടിലെ അടിച്ചനല്ലൂര്‍, ഹരിയാനയിലെ രാഖിഗര്‍ഹി, ആസ്സാമിലെ ശിവസാഗര്‍, ഗുജറാത്തിലെ ധോളാവീര, ഉത്തര്‍പ്രദേശിലെ ഹസ്തിനപുര്‍ എന്നിവിടങ്ങളിലാണ് മ്യൂസിയങ്ങളുടെ പുനരുദ്ധാരണം നടത്തുക. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ഒരു ട്രൈബല്‍ മ്യൂസിയം തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനോടൊപ്പം മറ്റ് നാലിടങ്ങളിലും പുതുതായി മ്യൂസിയം തുടങ്ങും.
സാസ്കാരിക മന്ത്രാലയത്തിനുകീഴില്‍ പുതുതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്‍ഡ് കണ്‍സര്‍വേഷന്‍ തുടങ്ങാനുള്ള പദ്ധതിയും ടൂറിസം പാക്കേജിലുണ്ട്.
കഴിഞ്ഞ മാസം ഇന്ത്യയിലെ ഏറ്റവും പുരാതന മ്യൂസിയങ്ങളിലൊന്നായ കൊല്‍ക്കത്ത മ്യൂസിയത്തെ പുനരുദ്ധരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
Content Highlights: 2020 union budget indian tourism
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..