ഊട്ടി പുഷ്പമേള ഉദ്ഘാടന ചടങ്ങിൽ നിന്നും
പൂക്കളുടെ നഗരിയായി മാറിയ ഊട്ടിയിലെ പുഷ്പമേളയ്ക്ക് വര്‍ണാഭമായ തുടക്കം. പൂഷ്പമേളയുടെ ഭാഗമാകാന്‍ ലോകമെമ്പാടുനിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഊട്ടി സസ്യോദ്യാനത്തിന് ഇപ്പോള്‍ പൂക്കളുടെ സുഗന്ധവും നിറവുമാണ്.
വിനോദസഞ്ചാരവകുപ്പുമന്ത്രി കെ. രാമചന്ദ്രന്‍, എ. രാജ എം.പി. എന്നിവര്‍ ചേര്‍ന്ന് പുഷ്പമേള ഉദ്ഘാടനംചെയ്തു. അഞ്ചുദിവസത്തെ മേള കാണാന്‍ മൂന്നുലക്ഷത്തിലേറെ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. 125-ാമത് പുഷ്പമേളയാണ് ഇത്തവണത്തേത്
80,000 കാര്‍നേഷന്‍ പൂക്കള്‍കൊണ്ട് 40 അടി വീതിയിലും 18 അടി ഉയരത്തിലും ഒരുക്കിയ മയിലിന്റെ രൂപമാണ് മുഖ്യആകര്‍ഷണം. വരയാട്, പൂമ്പാറ്റ, നര്‍ത്തകി, പൂക്കാരി എന്നീരൂപങ്ങളും സന്ദര്‍ശകരുടെ മനം കവര്‍ന്നു.
Content Highlights: 125th flower show begins in Ooty
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..